ഒരു യാഹൂ ഗീതം

യാഹുവാണല്ലോ
എന്‍ പേര്,
ഭൂലോക
ഇന്റര്‍നെറ്റാണെന്റെ ലോകം!
അപ്പന്റെയപ്പന്റെ
മാതുലനും
പിന്നെ ബൂലോകരും
തന്ന പേര്!

മലയാളമേതാണീ ഭാഷ?
അതില്‍ മോഷ്ടിച്ചാല്‍
ആര്‍ക്കാണു ചേതം?
കൊന്നാലും വേണ്ടില്ല
ചത്താലും വേണ്ടില്ല
യാഹൂ വളരേണ്ട വേണം!

യാഹുവാണല്ലോ
എന്‍ പേര്
ഭൂമിയില്‍
ഇന്റെര്‍നെറ്റാണെന്റെ
ലോകം!
Comments :

2 comments to “ഒരു യാഹൂ ഗീതം”
സന്തോഷ് said...
on 

ഗീതം അസ്സലായി!

qw_er_ty

പരദേശി said...
on 

യാഹൂ കറിവേപ്പില എന്ന പാചകബ്ലോഗില്‍ നിന്നും നടത്തിയ കണ്ടന്റ് മോഷണം ഇതിനോടകം തന്നെ എല്ലാവരുടേയും ശ്രദ്ധയില്‍ പെട്ടിരിക്കുമെന്നു കരുതുന്നു. ഇതുവരേയും യാഹൂ, വരുത്തിയ പിഴവ് അംഗീകരിക്കുവാനോ, മോഷണത്തിന് ഇരയായ ബ്ലോഗറോട് ക്ഷമചോദിക്കുവാനോ തയ്യാറായിട്ടില്ല. യാഹൂവിന്റെ ഈ നടപടികള്‍ക്കെതിരെ മാര്‍ച്ച് 5 തിങ്കളാഴ്ച ബ്ലോഗേഴ്സ് എല്ലാവരും ഒരു പ്രതിഷേധ പോസ്റ്റ് അവരവരുടെ ബ്ലോഗില്‍ ചേര്‍ക്കുന്നു.പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഈ വിഷയത്തിലൊരു പോസ്റ്റ് ഞാനും ചേര്‍ക്കുന്നു.