ടെലി ഫിലിം- മഞ്ഞുപോലെ ഒരു സ്വപ്നം..തിരക്കഥ തുടങ്ങുന്നു.

മഞ്ഞുപോലെ ഒരു സ്വപ്നം എന്ന പേരില്‍ ഞാനെഴുതിയ ഒരു തിരക്കഥ ഇവിടെ ആരംഭിക്കുന്നു.
ഈ ടെലിഫിലിം സംവിധാനം ചെയ്യുന്നത് ജയറാമാണ്. ലണ്ടനില്‍ നിന്നും സംവിധാനം അഭ്യസിച്ച ആളാണ് അദ്ദേഹം.
ഇത് അദ്ദേഹത്തിന്റെ ആദ്യ സംരംഭമാണ്.

വധു ഡോക്ടറാണ് എന്ന സിനിമ നിര്‍മ്മിച്ച പരിചയം മാത്രമേ എനിക്ക് ഈ രംഗത്തുള്ളു.

ഇതിലെ പാട്ടുകള്‍ പാടുന്നത് ആരാണെന്നു നിങ്ങള്‍ക്കറിയാമോ..?

നമ്മുടെ പ്രിയ ഗായകന്‍
ജോസഫ് തോമസ്സ് എന്ന ജോ!



ജയറാം


കഥാസാരം

ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം ചെയ്യുവാനായി വരുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണിത്..തോമസ്സങ്കിള്‍ ലണ്ടനില്‍ ജീവിക്കുന്ന ഒരു മലയാളിയാണ്..അദ്ദേഹത്തിന്റെ വീട്ടില്‍ കുറെ വിദ്യാര്‍ത്ഥികളായ ചെറുപ്പക്കാര്‍ താമസ്സിക്കുന്നുണ്ട്. അഭിലാഷ് അവിടെ പുതിയതായി താമസിക്കുവാന്‍ വരുന്നു.

ഇനി വായിക്കുക

നായകന്‍





നായിക


സീന്‍ 1

പകല്‍

തോമസ്സിന്റെ വീട്

സന്തോഷ്, അഭിലാഷ്

സന്തോഷും അഭിലാഷും തോമസ്സിന്റെ വീടിനുമുമ്പില്‍ കാറില്‍ വന്നിറങ്ങുന്നു. രണ്ടുപേരും ലഗ്ഗേജുകളെടുത്ത് പുറത്തു വയ്ക്കുന്നു. അഭിലാഷ് ചുറ്റുപാടും നോക്കുന്നു.

സന്തോഷ്:“അക്കാണുന്നതാണ് നമ്മുടെ..അല്ല തോമസ്സങ്കിളിന്റെ വീട്.”

അഭിലാഷ്:“ഇതെന്താടാ ഇങ്ങിനെ..ഇവിടുത്തെ വീടുകളെല്ലാം ഇങ്ങിനെയാണോ..?”

സന്തോഷ്:“അതെ.. നിനക്കെങ്ങിനെ..ഇഷ്ടമായോ?”

അഭിലാഷ്:“കണ്ടിട്ട് കുഴപ്പമില്ല..”

സന്തോഷ്:“വാ.. നമുക്ക് ഐശ്വര്യമായി വീട്ടിലേക്ക് കയറാം..പിന്നെ ഞാന്‍ തോമസ്സങ്കിളിനെപ്പറ്റി പറഞ്ഞിരുന്നതെല്ലാം
നിനക്കോര്‍മ്മയുണ്ടെല്ലോ..പഴയ കോളേജു പ്രൊഫസ്സറാ..സൈക്കോളജി ആയിരുന്നു സബ്ജക്ട്..”

രണ്ടുപേരും വിട്ടിലേക്കു നടക്കുന്നു.

അഭിലാഷ്:“ എല്ലാം എനിക്കോര്‍മ്മയുണ്ട്..പുള്ളിക്കാരന്‍ ഇപ്പോള്‍ ഇവിടെയുണ്ടോ..?”

സന്തോഷ്:“പുള്ളിക്കാരന്‍ മാത്രമല്ല..എല്ലാവരും ഇവിടെ കാണണം..നിന്നെ നോക്കിയിരിക്കുകയായിരിക്കും അവരെല്ലാം..!”

സന്തോഷ് പോക്കറ്റില്‍ നിന്നും താക്കോലെടുത്ത് വീടു തുറക്കുന്നു.

രണ്ടുപേരും സ്വീകരണമുറിയില്‍ കയറുന്നു. അഭിലാഷ് മുറിയാകമാനം ശ്രദ്ധയോടെ നോക്കുന്നു.

അഭിലാഷ്:“ഇവിടെ ആരെയും കാണാനില്ലല്ലോ..!”

സന്തോഷ്:“എല്ലാവരും ചിലപ്പോള്‍ അവരവരുടെ മുറികളില്‍ ആയിരിക്കും. നമുക്കൊരു കാര്യം ചെയ്യാം..
ഇതെല്ലാം കൊണ്ടുമുറിയില്‍ വച്ചിട്ട് താഴേക്കു വരാം..”

അഭിലാഷ്:“ശരി..”

രണ്ടു പേരും സാധനങ്ങളുമായി മുറിയിലേക്കു പോകുന്നു.

Comments :

3 comments to “ടെലി ഫിലിം- മഞ്ഞുപോലെ ഒരു സ്വപ്നം..തിരക്കഥ തുടങ്ങുന്നു.”
ഏറനാടന്‍ said...
on 

All the Best.. vijayakaramayirikkaan prarthikkunnu..

ജെയിംസ് ബ്രൈറ്റ് said...
on 

ഏറനാടന് വളരെ നന്ദി.

നിരക്ഷരൻ said...
on 

ബാക്കി കൂടെ പോരട്ടേ
:)