കുടുംബശോകം

ശോക ഗാനം ശ്രവിച്ച
ഭാര്യ കരഞ്ഞു,
ഭാര്യയുടെ സങ്കടം കണ്ട
ഭര്‍ത്താവും കരഞ്ഞു!
മാതാ പിതാക്കളോടൊപ്പം
മകനും കരഞ്ഞു,
കരയുന്ന കുടുംബത്തെക്കണ്ട
മകളും കരഞ്ഞു!

പെരുമഴയും കുഴിമടിയും

മഴ പെയ്തപ്പോള്‍
മടിയുമുണ്ടായി.
പെരുമഴക്കാലത്തു
കുഴിമടിയന്മാരുണ്ടായി
പെരുമഴ, കുഴിമടി,
കുഴി മട, പെരുമഴ!

ആക്രാന്തതന്ത്രം

ആക്രാന്തമുള്ളവന്‍
തന്ത്രം മെനഞ്ഞു!
തന്ത്രിയുടെ തന്ത്രം
തന്ത്രത്തില്‍ കവര്‍ന്നു!
തന്ത്രം മഹാ തന്ത്രം
തന്ത്രം, ആക്രാന്തതന്ത്രം!

കള്ളു മൈന!

നാട്ടു മൈനകള്‍
കൂടണഞ്ഞപ്പോള്‍
കാട്ടു മൈനകള്‍
കാടിറങ്ങി!
തൊട്ടാവാടിയുടെ
പൂക്കളൊരിക്കലും
തൊട്ടപ്പോള്‍
വാടാന്‍ കൂട്ടാക്കിയില്ല!
കള്ളു കലത്തിലെ
മട്ടിയില്‍ ഷാപ്പുകാരന്‍
മായം ചേര്‍ത്ത്
മധുരക്കള്ളുണ്ടാക്കി!
ചാരായം കുടിച്ചതിനു ശേഷം
കള്ളു നുണഞ്ഞവരെല്ലാം
മധുരക്കള്ളാല്‍
മധുപാനരായി!

ആരെടാ നീ?

ആരെടാ നീ?
നീയെടാ ഞാന്‍!
ഓഹോ..
എന്തെടാ പേര്‍?
പേരോ..?
അതു പേരക്ക!
നാളോ?
നാളു നാരങ്ങ!
ജാതിയോ?
അതു ജാതിക്ക!
നിന്റെ നാടോ?
അതു നാട്ടുമ്പുറം!
അപ്പം
നീയോ?
ഞാന്‍ കാട്ടുമ്പുറം!
നിന്റപ്പനോ?
അപ്പന്‍ തട്ടുമ്പുറം!

ഉപ്പും പുട്ടും

ഉപ്പു തിന്നവന്‍
വെള്ളം കുടിച്ചു,
പുട്ടു തിന്നവന്‍
മലയാളം മൊഴിഞ്ഞു!
വെള്ളം കുടിക്കുവാനായി
ഉപ്പു തിന്നുവിന്‍,
മലയാ‍ളം മൊഴിയുവാന്‍
പുട്ടു തിന്നുവിന്‍!

രാജ്യദ്രോഹിയും പിതാരഹിതനും

രാജ്യത്തിലെ ദ്രോഹികളെ
വെറുത്തവനൊരിക്കലും
രാജ്യദ്രോഹിയാകുന്നില്ല!
പിതാവു മരിച്ചവനെന്നെങ്കിലും
പിതാരഹിതനാകുമോ?

ചുവരെഴുത്ത്

ചുവരില്‍ എഴുതരുതെന്നായിരുന്നു
ആ ചുവരില്‍ എഴുതിയിരുന്നത്!
കൈക്കൂലി വാങ്ങിയതിനായിരുന്നു
ജനസേവകനെ കോടതിയന്ന്
വെറുതെ വിടുവാന്‍ തീരുമാനിച്ചത്!
എന്നിരുന്നാലും,
തേങ്ങ,കോഴി തുടങ്ങിയ വസ്തുക്കള്‍
മോഷ്ടിച്ചു കള്ളു കുടിച്ചവരെയെല്ലാം
കറുത്ത പട്ടികയില്‍പ്പെടുത്തി
കാരഗ്രഹങ്ങളിലടയ്ക്കാന്‍ എന്നും,
എല്ലാവരും ഒന്നുപോലെ ഒരുമിച്ചു!

സന്താപചിന്തകള്‍

സമാനഹൃദയന്മാര്‍
ഹൃദയങ്ങള്‍ പങ്കുവച്ചു!
സങ്കുചിതമനസ്കന്മാര്‍
സന്താപചിന്തകള്‍
സദ്യകളില്‍ വിളമ്പി!
ലോലങ്ങളായ മനസ്സിന്റെ
ഉടമകള്‍ പ്രേമസല്ലാപങ്ങളില്‍
മുഴുവനുമായി മുഴുകി!

പക്ഷേ, ഭീകരചിന്തകരോ?
അവര്‍ കാട്ടാളന്മാരെപ്പോലെ
നിരന്തരം വേഷം മാറി!
നാട്ടുകാരെ വിറപ്പിക്കുവാനവര്‍
രാഷ്ട്രീയക്കാരായി!
നാടിന്റെ നട്ടെല്ലിലെ മജ്ജയവര്‍
ഊറ്റിക്കുടിച്ചതിനാല്‍
നാടും തളര്‍ന്നു, നാട്ടാരും തളര്‍ന്നു!

കുട്ടികളേ ഉറങ്ങൂ

കുട്ടികളേ ഉറങ്ങൂ
കണ്ണടച്ചുറങ്ങൂ
നാളയെഓര്‍ത്തുറങ്ങൂ
നന്മകണികണ്ടുണരൂ!

സ്വര്‍ണ്ണമുത്തുകള്‍

സ്വര്‍ണ്ണമുത്തുകള്‍
പൊഴിയുന്ന സ്വപ്നങ്ങളുമായി
കരിമ്പാറക്കൂട്ടങ്ങല്‍
കടന്നുകയറിയവന്റെ
മനസ്സ് കരിമ്പാറപോലെ
ആയില്ലെന്നു മാത്രമല്ല
അതു പാലപ്പം പോലെ
മാര്‍ദ്ദവമുള്ള, വായില്‍
വെള്ളമൂറുവാന്‍ പര്യാപ്തമായ
ആഗ്രഹിക്കുന്ന സ്വപ്നമായും
അതിനുശേഷം സ്വപ്നം
കാണുന്ന ആഗ്രഹമായും
കാലക്രമേണ മറിഞ്ഞുമാറി!