കേരളം വളരുന്നു..!

ലിവര്‍പൂളില്‍ ചില അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങുവാനായി ഞാനിന്ന് കുടുംബസമേതം
പോയിരുന്നു. അവിടുത്തെ തെരുവുകളിലൂടെ നടന്നപ്പോള്‍ കുറെ അക്ഷരങ്ങള്‍
എന്നെ അറിയാതെ അവിടെ പിടിച്ചു നിര്‍ത്തി. കാരണം ഞാനവയെ ഒരിക്കലും അവിടെ പ്രതീക്ഷിച്ചിരുന്നില്ല.!






അങ്ങിനയാണ് കാര്യങ്ങള്‍ അല്ലേ..?
ഇതൊരു മലയാളിയുടെ കടയാവണം..!
കൊള്ളാം..!






മലയാളികള്‍ വളരട്ടേ..കേരളം വളരട്ടേ..!



ഇതിന്റെയെല്ലാം തൊട്ടടുത്തായുള്ള ഒരു ചൈനാ ടൌണിന്റെ കവാടത്തിന്റെ ചിത്രമാണ് താഴെക്കാണുന്നത്.






അവസാനം വീട്ടിലേക്കു പോകുന്ന വഴിയില്‍, പണ്ടെങ്ങോ സ്കൂളില്‍ കേട്ടിരുന്ന ഒരു കവിത എനിക്കോര്‍മ്മ വന്നു.

“കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ..
കേറിയും കടന്നും..“

ഇതാരാണെഴുതിയതെന്നും ഇതിന്റെ ബാക്കിയെന്താണെന്നും ആര്‍ക്കെങ്കിലും അറിയാമോ..?

Comments :

6 comments to “കേരളം വളരുന്നു..!”
പാമരന്‍ said...
on 

എഴുതിയത്‌ മഹാകവി പാലാ നാരായണന്‍ നായര്‍...

Lathika subhash said...
on 

പാമരന്‍ പറഞ്ഞു കഴിഞ്ഞു .മഹാകവി പാലാ നാരായണന്‍ നായര്‍.അദ്ദേഹത്തെ മഹാകവിയാക്കിയ കൃതിയുടെ പേരുതന്നെ ‘കേരളം വളരുന്നു’ എന്നാണ്.ആകെ പത്തു ഭാഗങ്ങളുണ്ട്.

ഒന്നാം ഭാഗം ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് 1957ല്‍ ആണ്.ഞാനും എപ്പോഴും ചൊല്ലാറുള്ള വരികളാണ് ഇവ.

കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും ചെ-
ന്നന്യമാം രാജ്യങ്ങളില്‍.

അറബിക്കടലിനും
തന്‍തിരക്കൈകൊണ്ടതി-
ന്നതിരിട്ടൊതുക്കുവാ-
നായതില്ലിന്നോളവും.

അറിവും സംസ്കാരവും
മേല്ക്കുമേലൊഴുക്കുന്നോ-
രുറവിന്‍ നികേതമാ-
ണിസ്ഥലം പുരാതനം.

ഇവിടെപ്പിറക്കുന്ന
കാട്ടുപുല്ലിലുമുണ്ടു
ഭുവനം മയക്കുന്ന
ചന്തവുംസുഗന്ധവും

ഇവിടെക്കിടക്കുന്ന
കാട്ടുകല്ലിലുമുണ്ട്
വിവിധ സനാതന
ചൈതന്യ പ്രതീകങ്ങള്‍..

മതിയോ? ഓണാശംസകള്‍...

ജെയിംസ് ബ്രൈറ്റ് said...
on 

പാമരനും ലതിക്കും ഒരുപാടു നന്ദി.

കാപ്പിലാന്‍ said...
on 

good

തോന്ന്യാസി said...
on 

കേരളം വളരട്ടെ ഡോക്ടര്‍...

കേരളത്തിനു പുറത്തെങ്കിലും........

പി എം അരുൺ said...
on 

keralam valaratte........

I am a new blogger.
I need blessings from you........