ശ്രീശാന്ത് പറയുന്നതു കേള്‍ക്കുക.

തെറ്റുകുറ്റങ്ങള്‍ ഇല്ലാത്തവരുണ്ടോ?
ഇല്ല.
ശ്രീശാന്ത് ഒരു മലയാളി ആണല്ലോ?
അതെ.
ഒരു കുഞ്ഞു പയ്യന്റെ അറിവുകേടുകളെന്നുകരുതി അവന്റെ തെറ്റുകള്‍ നാം പൊറുക്കണം.

ശ്രീശാന്തിനെ അടിച്ചതില്‍ മറ്റു മാലോകരൊപ്പം നിങ്ങളൊരു മലയാളിയാണെങ്കില്‍ നിങ്ങളും പ്രതികരിക്കുക!

ഇതു വായിക്കുക(ക്ലിക്ക്)



ഈ വീഡിയോ കാണുക.

ഉറക്കം


ഉറക്കം എന്നും
ഉറങ്ങാത്ത
കണ്ണുകളിലെത്തും.
പ്രേമമെന്നും
വിതുമ്പുന്ന
മാനസങ്ങളില്‍
നിന്നൊഴുകും!
എന്നാല്‍
നാം തമ്മില്‍
ചേരുമ്പോളെല്ലാം
എവിടെ നിന്നോ
ഒരു കാവ്യം
നമ്മില്‍ നിറയും!

എന്തിനീ ബ്ലോഗ് ശില്പ്പശാലകള്‍?

പണ്ട്..ഞങ്ങളുടെ കോളേജിലുണ്ടായിരുന്ന(ആലപ്പുഴ മെഡിക്കല്‍ കോളേജ്) ഒരു മിടുക്കനായ എഴുത്തുകാരന്‍ ചെങ്ങാതിയുമായി ഞാനിന്ന് ഫോണില്‍ സംസാരിച്ചു. വളരെ നല്ല ഒരു ഡോക്ടറായി നാട്ടില്‍ ഇന്നയാള്‍ ജീവിക്കുന്നു. സംസാരത്തിനിടെ ഉരുത്തിരിഞ്ഞു വന്ന കാര്യങ്ങള്‍ ഇവിടെ ഞാന്‍ എഴുതുന്നു.

* ഓര്‍ക്കട്ടിനെപ്പറ്റി അദ്ദേഹം അറിയുന്നത് ഒരാഴ്ച മുമ്പു മാത്രമാണ്.
* മലയാളത്തില്‍ എഴുതാന്‍ കഴിയുന്നത് വളരെ ശ്രമകരമായ കാര്യമാണ്, അതിന് ഒരുപാട് പരിശ്രമം വേണം.
* എങ്ങിനെ മലയാളത്തില്‍ ബ്ലോഗുണ്ടാക്കാം, എങ്ങിനെ മലയാളത്തില്‍ എഴുതാം എന്നുള്ള കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നു.
* ഫോണില്‍ സംസാരിച്ച കാര്യങ്ങള്‍ വ്യക്തമായി ഒരു ഇ മെയിലിലൂടെ അറിയിക്കണം.
* പറഞ്ഞു കേട്ടിടത്തോളം ഇതെല്ലാം വലിയ പണിയാണെന്നു തോന്നുന്നു(എന്നിരുന്നാലും ശ്രമിക്കാം).

ഇതെല്ലാമായിരുന്നു ആ ഫോണ്‍ സംസാരത്തിന്റെ സാരാംശം. അദ്ദേഹം ഇന്റെര്‍നെറ്റുമായി സംവദിക്കാന്‍ തുടങ്ങിയിട്ട് വളരെക്കുറച്ചു നാളേ ആയിട്ടുള്ളു! ഇതാണോ കേരളത്തിലെ മിക്ക ആളുകളുടെയും സ്ഥിതി?

ഈ അവസ്ഥയില്‍ എന്താണീ ബ്ലോഗു ശില്‍പ്പശാലകളുടെ പ്രസക്തി..?
നിങ്ങള്‍ തന്നെ തീരുമാനിക്കുക.

ബ്ലോഗ് അക്കാദമിയും ഇന്‍ഡ്യന്‍ പ്രിമീയര്‍ ലീഗും


ബ്ലോഗ് അക്കാദമിയെപ്പറ്റി എന്തിനു നാം വ്യാകുലപ്പെടണം?
അത് അതിന്റെ വഴിയെ പൊയ്ക്കോട്ടെ.
കേരള ഫിലിം അക്കാദമിയാണോ നമ്മളെ സിനിമ കാണാന്‍ പര്യാപ്തരാക്കുന്നത്?
അല്ല..പിന്നെ എന്താണു പ്രശ്നം?

ചിലര്‍ക്കു ചിലതിനോടുള്ള അഭിപ്രായം ചിലര്‍ക്കു സ്വീകാര്യമാവില്ല.
ലോകത്ത് ഒരിക്കലും ഏകാഭിപ്രായമായുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.
നല്ല ബ്ലോഗറന്മാര്‍ നമുക്കുണ്ടാകണം. അതിനാര്‍ക്കും എതിരുണ്ടാകില്ലല്ലോ?

ഇനി എഴുതാന്‍ കഴിയാത്ത ആളുകളുണ്ടെങ്കില്‍ അവര്‍ക്ക് എഴുതാന്‍ കഴിയട്ടെ.
കമ്പ്യൂട്ടര്‍ കോഴ്സുകള്‍ പുരോഗമിക്കട്ടെ.
ഒന്നും ഒരാള്‍ക്കും ഒരിക്കലും കുത്തകയായി വയ്ക്കാന്‍ പറ്റുന്നതല്ലാത്തിടത്തോളം കാലം
ഒന്നിനെപ്പറ്റിയും ആരും സങ്കടപ്പെടാതിരിക്കുക.
മലയാളികള്‍ എന്നും കുത്തകകള്‍ക്കെതിരാണ്!

സമയം ആരും കളയരുത്. ഇപ്പറയുന്ന ഞാനും!
നല്ല ഒരു കാര്യം ഇപ്പോള്‍ നടക്കുന്നുണ്ട്.
ഇന്‍ഡ്യന്‍ പ്രിമീയര്‍ ലീഗ്..!
നമുക്കെല്ലാം പോയി ഇന്‍ഡ്യന്‍ പ്രിമീയര്‍ ലീഗ് കാണാം.
ചെന്നൈ സൂപ്പര്‍ കിങ്സിനെ സപ്പോര്‍ട്ടു ചെയ്യാം!

കല്‍ക്കട്ട ഐ പി എല്‍ ടീം

സ്വപ്നങ്ങള്‍ ഉറങ്ങാറില്ല!


സ്വപ്നങ്ങള്‍ തീര്‍ച്ചയായും
സഹതാപം അര്‍ഹിക്കുന്നു!
എന്താണതിന്റെ കാര്യം?
അവരുറങ്ങാറില്ലപോലും!

എങ്ങിനെയവരുറങ്ങും?
ഒരിടത്തു ജീവാത്മാക്കള്‍
ഉണരുമ്പോള്‍,മറിടത്തു
മറ്റുള്ളവര്‍ ഉറങ്ങില്ലേ?

പ്രപഞ്ച രഹസ്യങ്ങള്‍



ഈ പ്രപഞ്ചത്തില്‍ നമ്മളെപ്പോലെയുള്ള ആളുകള്‍ താമസിക്കുന്ന 100,000-ഓളം ഗ്രഹങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്.
അവരുടെ ടെക്നോളജിപരമായ വളര്‍ച്ച നമ്മെക്കാളും 50,000 വര്‍ഷം മുമ്പായിരിക്കുമ്പോലും!

ഇവിടെ വായിക്കുക(ക്ലിക്ക്)


നാസ പുതിയ വെബ്സൈറ്റു തുടങ്ങി.സ്പേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഇവിടെ കിട്ടും.

നാസയുടെ പുതിയ വെബ്സൈറ്റ്(ക്ലിക്ക്)


മനുഷ്യന്മാര്‍ നമ്മുടെ ഭൂമിക്കുചുറ്റും നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങളുടെ ചിത്രങ്ങള്‍(ക്ലിക്ക്)

ടോപ്പ് എന്‍ഡ് ക്യാമറകള്‍



ഇന്നു ലോകത്തു നിലവിലുള്ള സൂപ്പര്‍ ക്യാമറകള്‍


ഇവിടെ ക്ലിക്കു ചെയ്യുക

ജര്‍മ്മന്‍ റെസ്റ്റോറന്റ്, ചൈനീസ് ആശുപത്രി

ഈ ജര്‍മ്മന്‍ റെസ്റ്റോറന്റിന് ഒരുപ്രത്യേകതയുണ്ട്.


ഇവിടെ വായിക്കുക.



ഈ ചൈനീസ് ആശുപത്രിയില്‍ രസകരമായ ഒരുകാര്യം
നിങ്ങള്‍ക്കു കാണാം.


ഇവിടെ കാണുക

ചൈനീസ് ഒളിംബിക് ടോര്‍ച്ചിന്റെ കഥ




ഇന്നുവരെയുണ്ടായിട്ടുള്ള ഒളിമ്പിക്സുകളുടെ ചരിത്രത്തില്‍ ഇന്നോളം ചൈനീസ് ഒളിമ്പിക്സ് ടോര്‍ച്ചിനുണ്ടായ അത്രയും ഗതികേട്
ഒരൊളിമ്പിക് ടോര്‍ച്ചിനും ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.
ലെനോവോ എന്ന കമ്പനിയാണ് ഈ ടോര്‍ച്ച് ഡിസൈന്‍ ചെയ്തത്. 5000 വര്‍ഷത്തെ ചൈനീസ് പാരമ്പര്യം അടങ്ങിയിരിക്കുന്ന
അതിന്റെ അണിയറ രഹസ്യങ്ങള്‍ അറിയണമെന്നുണ്ടോ?

ഇവിടെ അമര്‍ത്തുക

മഞ്ഞുകൊട്ടാരങ്ങള്‍


മഞ്ഞു കൊണ്ടു പണിയുന്ന കൊട്ടാരങ്ങള്‍ ഒരുതരത്തില്‍ ചിന്തിച്ചാല്‍
ചിത്രശലഭങ്ങളെപ്പോലെയാണ്. അവയുടെ ആയുസ്സ് വളരെക്കുറച്ചുമാത്രം.
എന്നാല്‍ അവ വീണ്ടും നിര്‍മ്മിക്കപ്പെടാറുണ്ട്.

ലോകത്തു പണിതീര്‍ക്കപ്പെട്ട മഞ്ഞു കൊട്ടാരങ്ങളുടെ അപൂര്‍വ ചിത്രങ്ങള്‍ കാണുവാന്‍


ഇവിടെ അമര്‍ത്തുക

144 രാജ്യങ്ങളിലെ ബിയറിന്റെ വില..!





144 രാജ്യങ്ങളിലെ ബിയറിന്റെ വില അറിയണമെന്നുണ്ടോ..?

ഉണ്ടെങ്കില്‍ ഇവിടെ അമര്‍ത്തുക!

സൂപ്പര്‍ ഫാസ്റ്റ് ഇന്റെര്‍നെറ്റ്


ഇന്റെര്‍നെറ്റ് ഇന്നും കേരളത്തില്‍ വലിയ കാര്യമൊന്നുമല്ല.
ഇന്റെര്‍നെറ്റ് ആവശ്യമുള്ള ഒരു കാര്യമാണെന്ന് അധികമാരും
അവിടെ കരുതുന്നില്ല.
എത്ര നാളുകള്‍ വേണ്ടിവരും ഈ അവസ്ഥയ്ക്കൊരു മാറ്റം വരുവാന്‍?

അതെന്തുമായിക്കോട്ടെ ഇന്റെര്‍നെറ്റ് ഇതാ മാറിക്കൊണ്ടിരിക്കുന്നു.



ഇവിടെ വായിക്കുക(മലയാളത്തിലല്ല ഈ ലിങ്ക്..!)

അവസാനത്തെ വണ്ടി


ഞാനിന്നുണര്‍ന്നപ്പോള്‍
അവസാനത്തെ വണ്ടിയും
പൊയ്ക്കഴിഞ്ഞിരുന്നു!
എനിക്കു ബോധം വീണപ്പോള്‍
അവസാനത്തെ അത്താഴവും
ഭക്ഷിച്ചു കഴിഞ്ഞിരുന്നു!

ജീവിതം അവശേഷിക്കുന്നു
അത്താഴങ്ങളെപ്പോലെ!
നമ്മളവയെ ഭക്ഷിക്കുമോ?
അതോ അവ നമ്മളെയാണോ
ഭക്ഷിക്കുവാന്‍ പോകുന്നത്..?

മടക്കുന്ന മാസിക



അറുപതുകള്‍ മുതലേ അമേരിക്കയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു മാസികയാണിത്.
നിവര്‍ത്തിവച്ചു വായിക്കുമ്പോഴും മടക്കി വായിക്കുമ്പോഴും വ്യത്യസ്ഥങ്ങളായ ചിത്രങ്ങളും
ആശയങ്ങളും സമ്മാനിക്കുന്നുവെന്നതാണ് ഈ മാസികകളുടെ പ്രത്യേകത.
അവയുടെ ഇന്ററാക്ടീവ് രൂപങ്ങള്‍ നിങ്ങള്‍ക്ക് താഴെക്കാണുന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ കാണാം.
മാസിക മടക്കുന്ന രീതി ആദ്യം തന്നെ അവിടെ പറയുന്നുണ്ട്.


മടക്കുന്ന മാസിക