ഏതു കിളി..?


മനസ്സിനിഷ്ടം ഏതു കിളി..?
മഞ്ഞയുള്ളൊരു മഞ്ഞക്കിളി.
ചുണ്ടില്‍ ചോപ്പുള്ളതേതു കിളി..?
പച്ചയുള്ളൊരു പച്ചക്കിളി.
തന്ത്രം മെനയുന്നതേതു കിളി..?
കാക്ക നിറമുള്ള കാക്കക്കുയില്‍.
രാഗമോതുന്നതേതു കിളി..?
മന്ത്രം മൂളുന്ന മൈനക്കിളി.

Comments :

11 comments to “ഏതു കിളി..?”
ഹരീഷ് തൊടുപുഴ said...
on 

ഇതല്ലേ നമ്മുടെ മൈനക്കിളി...

രണ്‍ജിത് ചെമ്മാട്. said...
on 

ക്ലാ, ക്ലാ, ക്ലാ, ക്ലീ, ക്ലീ, ക്ലീ സുരേഷ് തിരിഞ്ഞുനോക്കി...

കാപ്പിലാന്‍ said...
on 

അതാ മുറ്റത്തൊരു മൈന .ചുവപ്പ് കലര്‍ന്ന തവിട്ടു നിറം .
( രഞ്ജിത്തിന്റെ ബാക്കി , ഇനി വരുന്നവര്‍ ബാക്കി പൂരിപ്പിക്കുക )
:)

ശ്രീ said...
on 

കൊള്ളാം മാഷേ

വേണു venu said...
on 

മുറ്റത്തേ കിളിമരത്തിലേ...വാവ കിളീ...:)

Thaikaden said...
on 

Kanninu chuttum manja niram. Mainakale kaattil maathramalla, naattilum kaanam. (Paadam 2 Maina)

നിരക്ഷരന്‍ said...
on 

കുഞ്ഞുകിനാവില്‍ ഒരു കുട്ടിക്കവിത :)

lakshmy said...
on 

ഏതു കിളിയാണേലും നല്ല ചന്തമുള്ള കിളി:)

JamesBright said...
on 

കമന്റു ചെയ്ത എല്ലാ സഖാക്കള്‍ക്കും നന്ദി..നമസ്കാരം.

Patchikutty said...
on 

ഏത് കിളിയായാലും...ഒരു പാവമല്ലേ...കിളിയല്ലേ.ചിത്രം ഒപ്പം കുഞ്ഞികവിതയും ഇഷ്ടപ്പെട്ടു...ഒന്ന് ചോദിക്കട്ടെ പ്രിന്‍റ് എടുത്തോട്ടെ? മോളെ പഠിപ്പിക്കാനാണ്‌.

സൂത്രന്‍..!! said...
on 

മൈനക്കിളി...