വിഷക്കാറ്റ്

മഹാമാരികളും പേറി വന്ന
വിഷക്കാറ്റിന് മരണത്തിന്റെ
മണമുണ്ടായിരുന്നു പോലും!
ആ വായു ശ്വസിച്ചതിനാലാണോ
അങ്ങേലെ വാസുവേട്ടന്‍
ഇന്നലെ മരിച്ചത്...?
ഒരെത്തും പിടിയും
എന്നത്തെയും പോലെ
ഇന്നും കിട്ടുന്നില്ല..!
കാലം കൈപ്പിടിയില്‍
ഒരിക്കലെങ്കിലും
ഒതുങ്ങിയിരുന്നിട്ടുണ്ടോ..?
ജീവന്‍ സമ്മാനിക്കുന്ന
വായു ഇന്നിതാ‍ നമുക്കെല്ലാം
മരണവും വിധിക്കുന്നു..!