കവികള്‍ ജനിക്കുന്നതിനും മുമ്പ്


കവികള്‍ ജനിക്കുന്നതിനും മുമ്പ്
കാവ്യങ്ങളിവിടെ നിലനിന്നിരുന്നു..!
കര്‍മ്മം കാവ്യാത്മകമാവുന്നതിനും
മുമ്പായി ജീവാത്ത്മാവുകള്‍
ഈ ഭൂമിയില്‍ വിന്യസിച്ചിരുന്നു.!
കള്ളം പറയുന്നവനുണ്ടെല്ലായിടത്തും..
അതില്‍ കവിയും പെടും
മന്ത്രം ജപിക്കുന്ന തന്ത്രിയും പെടും
നടനും പെടും നരനും പെടും..!
നാരദ്യം മറന്നുപോയ
നാരദനും പെടും..!