മഞ്ഞുപോലെ ഒരു സ്വപ്നം

മഞ്ഞുപോലെ ഒരു സ്വപ്നം
മനസ്സിലെങ്ങോ ഒരു ദുഃഖം!
മലരായ് മധുവായ്
മാറുവാനൊരു മോഹം..!

സ്വപ്നത്തിലന്നൊരു സന്ധ്യയില്‍
കണ്ടു ഞാന്‍ നിന്നെയൊരുനാള്‍
മോഹങ്ങള്‍ പൂവിട്ട വേളയില്‍
ആത്മാവിന്‍ ദാഹമാ‍യി നീ..

അരുതെന്നറിയാത്തയെന്റെയീ
അന്തരാത്മാവിലെന്നുമായ്
കെടാവിളക്കുമായ് വന്നു നീ
സുപ്രഭാതമായ് മാറി നീ..!

ആലിപ്പഴം

ആലിപ്പഴം പൊഴിഞ്ഞു,
അന്നേരം
ആമിനയും മൊഴിഞ്ഞു
അക്കരെ നിന്നൊരാമ്പല്‍
തഞ്ചത്തില്‍
കൊണ്ടുതാ എന്റെ മാരാ..

അത്തിമരം പൂത്തു
കണ്ടോ നീ
പൂത്തിരിപ്പൂമാല
കണ്ടു രസിച്ചുവല്ലോ
മൊഞ്ചുള്ള
പുഞ്ചിരി പഞ്ചസാര..!