ദുഃഖത്തീവണ്ടി

ദുഃഖങ്ങള്‍ സഞ്ചരിച്ചിരുന്ന
തീവണ്ടിയിലെ യാത്ര
എല്ലാവര്‍ക്കും
സൌജന്യമായിരുന്നു!
രക്തത്തിന്റെയും
കണ്ണുനീരിന്റെയും
നിറങ്ങള്‍ എല്ലാ മനുഷ്യരിലും
ഒന്നായിരുന്നതിനാല്‍
ദുഃഖങ്ങളിലടങ്ങിയിരുന്ന
വികാരങ്ങളും
എല്ലാവരിലും
ഒന്നു തന്നെയായിരുന്നു!

മണ്ടത്തരങ്ങള്‍

മനസ്സില്‍ തൊന്നുന്ന
മണ്ടത്തരങ്ങള്‍
മരത്തോടു പറയാതെ
ജനത്തോടു പറയുക!

സത്യം

മനസ്സിനെ
മറക്കുവാനും
ഹൃദയത്തിനെ
കരയുവാനും
ആരും
പഠിപ്പിക്കേണ്ടതില്ല!

കാലവും കോലവും

കാലവും മാറി
കോലവും മാറി
പക്ഷേ,
മനസ്സിലെ
കോമരങ്ങള്‍
മാത്രം മാറിയില്ല!
അസൂയയും
കുശുമ്പും
കണ്ണുകളെയും
ചെവികളേയും
ഉപേക്ഷിച്ചിട്ട്
ഇന്ന്
കാറിലും വീടിലും
ഫ്ലാറ്റിലും മാത്രമല്ല
എന്തിന്‍
ഇന്റര്‍നെറ്റിലും വരെ
എത്തിനില്‍ക്കുന്നു!

ചന്തയില്‍ നിന്നും വാങ്ങിയ ചിന്ത

ചിന്തകളെ വില്‍ക്കുന്ന
ചന്തയിലെവിടെയും
വെള്ളം ചേര്‍ത്ത
ജീവിതവും
വില്‍ക്കുവാനായി
വച്ചിരുന്നു!
പുറം മിനുക്കിയ
യോഗ്യതകളും
കപടത മൂടിവച്ച
ആഡംബരങ്ങളും
ചൂടപ്പം പോലെ
വിറ്റഴിഞ്ഞു!
ആത്മാര്‍ദ്ധതയും
ദുഃഖവും പ്രണയവും
ആരും
വാങ്ങിയില്ല!

ലോക നിയമം

ആരാച്ചാരെ കൊലപാതകിയെന്ന്
എന്തുകൊണ്ടു വിളിക്കുന്നില്ല?
ജപ്തിക്കാരനെ ആരും
മോഷ്ടാവെന്ന് എന്തുകൊണ്ടാണ്‍
വിളിക്കാത്തത്?
ആരുടെ നിയമമാ‍ണിവിടെ?
കള്ളന്റെ കഞ്ഞി കുടിക്കാത്തവന്‍
കാരാഗ്രഹമാണ്‍
കലികാല നിയമം!

ദാഹജലം

ഉപ്പു തിന്നുന്നവനെല്ലാം
വെള്ളം കുടിക്കുമെന്നു
കേട്ടുവളരേണ്ടിവന്ന
പൊതുജനം
വെള്ളം കുടിച്ചു.

അധികം ഉപ്പ് അവരാരും
തിന്നില്ല.
ജീവിതം അവരെ ഉപ്പു
തീറ്റിക്കാ‍തെ തന്നെ
ധാരാളമായി വെള്ളം
കുടിപ്പിച്ചു!

നരകത്തിന്റെ അടിയിലെ സ്വര്‍ഗ്ഗം

പണം വെറും
പിണമാണെന്ന്
പറഞ്ഞവനെ
നാട്ടുകാര്‍ പിടികൂടി!
എന്നിട്ട്,
പൊതിരെ തല്ലി!

നരകത്തിന്റെയും
അടിയിലാണ്
സ്വര്‍ഗ്ഗമെന്നു
പറഞ്ഞവനെയവര്‍
തല്ലാതെ
വെറുതെവിട്ടു!

അവനാകട്ടെ
മത നേതാക്കളോടും
രാഷ്ട്രീയക്കാരോടും
സംഘംചേര്‍ന്ന്
ജനത്തെപ്പിടിച്ച്
കുഴികളിലേക്ക് തള്ളി!

നരികളും നാരികളും പിന്നെ നരന്മാരും

നരികള്‍ ഓരിയിട്ടു
സംവദിച്ചു,
നാരികള്‍ നുണകള്‍
പറഞ്ഞു ചിരിച്ചു!
നരന്മാര്‍ നാടുതോറും
തെണ്ടി,
അവരെക്കൊണ്ടു
നാടുകളും തെണ്ടി!

മുനിസ്വാമിയുടെ നഷ്ടം

മുനിസ്വാമിയെന്ന തമിഴ് നാട്ടില്‍ നിന്നും വന്ന ഭിക്ഷക്കാരന്‍ തന്റെ അന്നത്തെ കളക്ഷന്‍ എണ്ണി നോക്കി.
നൂറ്റി അറുപത്തിയഞ്ചു രൂപാ ഇരുപത്തിയഞ്ചു പൈസ!
‘കൊളപ്പം ഇല്ലൈ..’
പണ്ട് വളരെ കുറച്ച് കാശേ കിട്ടുമായിരുന്നുള്ളു. ഇന്ന് കാലം മാറിയില്ലേ...!
“ഇന്ത മാതിരി കാശു കെടച്ചാല്‍ എനക്ക് എന്‍ ഊരില്‍ ശീഘ്രമാ ഒരു വീടു വാങ്കലാം..!”
മുനിസ്വാമിയുടെ ചിന്തകള്‍ക്ക് ചീറകുവയ്ക്കുകയായിരുന്നില്ല, പകരം അതൊരു റോക്കറ്റില്‍ കയറിയിരുന്നു പായുകയായിരുന്നു!
കാശുമായി മുനിസ്വാമി കൊച്ചി മത്തായിയുടെ ചായക്കടയിലേക്ക് നടന്നു.
എന്തിന്..?
അതൊരു കഥയാണ് (ഇതും ഒരു കഥയാണ്)!

കഴിഞ്ഞ നീണ്ട പത്തു വര്‍ഷക്കാലമായി മുനിസ്വാമി ആഹാരം കഴിച്ചിരുന്നതും ഇപ്പോള്‍ കഴിച്ചു കൊണ്ടിരിക്കുന്നതുമെല്ലാം ഈ കൊച്ചി മത്തായിയുടെ കടയില്‍ നിന്നുമാണെന്നു നാം മനസ്സിലാക്കണം.
“എട മുനിച്ചാമീ..നീ നിനക്കു കിട്ടുന്ന കാശെല്ലാം എന്തു ചെയ്യുവാ..?”
മത്തായി ഒരിക്കല്‍ ചോദിച്ചു.
“അത് വന്ത് നാന്‍ മണ്ണുക്ക് അടിയില്‍ താന്‍ കാപ്പാത്തിറുക്ക്.. എങ്കെയെന്ന് യാര്‍ക്കും മട്ടും തെരിയാത്...!”
“എട മണ്ടാ..നീ കാശ് എന്റെ കയ്യില്‍ താ..ഞാനതു സൂക്ഷിച്ചു വച്ചോളാം. നിനക്കെപ്പോഴാ വേണ്ടുന്നതെന്നു വച്ചാല്‍ ഞാന്‍ പലിശ സഹിതം തിരികെ തന്നോളാം”
മുനിസ്വാനിക്കതു സ്വീകാര്യമായിത്തോന്നി.
“പിന്നെ നീ ഈ വിവരം ആരോടും പറയണ്ട”
“ഇല്ലൈ”
അങ്ങിനെ ഏതാണ്ട് പത്തു വര്‍ഷക്കാലമായി കിട്ടുന്ന കാശെല്ലാം മുനിസ്വാമി മത്തായിയെ ഏല്‍പ്പിച്ചു പോന്നു.
അന്ന് മുനിസ്വാമി മത്തായിയുടെ കടയിലേക്കു പോയപ്പോള്‍ ഇടി വെട്ടി മഴ പെയ്യുവാന്‍ തുടങ്ങിയിരുന്നു.
കടയുടെ അടുത്തെത്തിയപ്പോള്‍ അവിടെയാകമാനം ഒരാള്‍ക്കൂട്ടം.
കടയിടെ ഉള്ളില്‍ നിന്നും ആരുടെയൊക്കെയോ കരച്ചില്‍ മുനിച്ചാമി കേട്ടു.
“എന്നാച്ച്...?”
“നീ അറിഞ്ഞില്ലേ മുനിച്ചാമീ..മത്തായി മരിച്ചു പോയി..ഒരു നെഞ്ചരപ്പു വന്നെന്നു പറഞ്ഞു. ദാ അതിനകം ആളു മരിച്ചു..ഇത്രയെക്കെയേയുള്ളു മനുഷ്യന്മാരുടെ ജീവിതം..!”
അവിടെ നിന്ന ചുമട്ടുകാരന്‍ നാണു പറഞ്ഞു.
മുനിച്ചാമിയവിടെ സ്തംഭിച്ചു നിന്നു.
അവന്റെ മനസ്സില്‍ ഒരായിരം ഇടികള്‍ വെട്ടി മറ്റൊരു മഴ തിമിര്‍ത്തു പെയ്യുവാന്‍ തുടങ്ങി.

ലോക വിനാശക ശക്തികള്‍

ലോകത്തിലെ വന്‍ സൈനിക ശക്തികളുടെ സ്ഥിതിവിവരക്കണക്കാണ്
വെബ് സൈറ്റിലുള്ളത് .