മികച്ച 100 ഏപ്രില്‍ ഫൂള്‍ കഥകള്‍


ജാഗ്രത..ഏപ്രില്‍ ഒന്ന് ഇതാ എത്തി അഥവാ എത്തുവാന്‍ പോകുന്നു.
നമ്മളൊക്കെ ചിലപ്പോള്‍ ഈ ദിവസത്തില്‍ കബളിപ്പിക്കപ്പെട്ടിരിക്കാം..!
എനിക്കു ചില അബദ്ധങ്ങള്‍ ഈ ദിവസത്തില്‍ പറ്റിയിട്ടുണ്ട്.
എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഏപ്രില്‍ ഫൂള്‍ കഥകള്‍
ഏതൊക്കെയാണെന്നറിയാന്‍ താഴെക്കാണുന്ന ലിങ്കില്‍ അമര്‍ത്തുക.മികച്ച 100 ഏപ്രില്‍ ഫൂ‍ള്‍ കഥകള്‍


1957 ബിബിസി

ഏപ്രില്‍ ഫൂള്‍ ദിനം എങ്ങിനെ ഉണ്ടായി?
ഇവിടെ വായിക്കുക

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടുന്ന 101 വെബ്സൈറ്റുകള്‍ഒരുപക്ഷേ ഈ വെബ്സൈറ്റുകള്‍ നിങ്ങള്‍ക്കും ആവശ്യമുണ്ടാകും.
താഴെക്കാണുന്ന ലിങ്കില്‍ അമര്‍ത്തുക.


നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടുന്ന 101 വെബ്സൈറ്റുകള്‍

സ്വപ്നം, യക്ഷി, പൂക്കള്‍, നന്മ..!


സ്വപ്നങ്ങളില്ലാതിരുന്നെങ്കില്‍
മനസ്സുകള്‍ക്ക് മരിക്കേണ്ടുന്ന
ആവശ്യം വരില്ലായിരിക്കാം..!
പുഷ്പങ്ങളിവിടെയില്ലാതിരുന്നെങ്കില്‍
യക്ഷികള്‍ക്കൊരിക്കലും
ഇലഞ്ഞിഗന്ധം ഉണ്ടാകുമായിരുന്നില്ല!

സ്നേഹം ചന്തയില്‍ കിട്ടുന്നില്ല,
തലച്ചോറിലൊരിക്കലും ഭൂകമ്പവുമില്ല!
നാടിനു ഭ്രാന്തു പിടിച്ചാലും,
നാട്ടാരിളകിമറിഞ്ഞെന്നാലും,
നല്ല മനസ്സുകളില്ലാഞ്ഞെന്നാല്‍
നന്മയെ നമുക്കു കാണാന്‍ കഴിയുമോ?

യു.കെ ബ്ലോഗേഴ്സ്

എത്ര മലയാളം ബ്ലോഗര്‍മാര്‍ യു.കെ യില്‍ നിന്നുമുണ്ട്?
അതോ ഇവിടെനിന്നും അധികം ബ്ലോഗേഴ്സ് ഇല്ല എന്നുള്ളതാണോ
സത്യം?
ഇംഗ്ലീഷില്‍ ബ്ലോഗു ചെയ്യുന്നവര്‍ കുറേപ്പേരുണ്ടെന്നറിയാം
എന്നാല്‍ മലയാളം ബ്ലോഗറന്മാരെപ്പറ്റി അറിയുവാന്‍ ആഗ്രഹിക്കുന്നു.

നൊമ്പരം

മനസ്സിനു മുറിവേറ്റു
നൊമ്പരം..
കനവിലൊരു
കനലെരിഞ്ഞു
നൊമ്പരം..!
മുറിവിലൊരു
മുനകൊണ്ടു..
നൊമ്പരം..
മനസ്സറിയാതെ
നീയെന്നോട്
നീയെന്നെ
അറിയില്ലയെന്നു
പറഞ്ഞതും
എനിക്കു നൊമ്പരം..

മഞ്ഞുപോലെ ഒരു സ്വപ്നം

മഞ്ഞുപോലെ ഒരു സ്വപ്നം
മനസ്സിലെങ്ങോ ഒരു ദുഃഖം!
മലരായ് മധുവായ് മാറിടാനായ്
മനസ്സിലെങ്ങോ ഒരു മോഹം..
മനസ്സിലെങ്ങോ ഒരു മോഹം
(മഞ്ഞുപോലെ...)


സ്വപ്നത്തിലന്നൊരു സന്ധ്യയില്‍
കണ്ടു ഞാന്‍ നിന്നെ ഒരു നാളില്‍
മോഹങ്ങള്‍ പൂവിട്ട വേളയില്‍
ആത്മാവിന്‍ ദാഹമായ് നീ..
(മഞ്ഞുപോലെ..)


എന്നോടു ചൊല്ലാതെ പോയിടുമോ നീ
എന്‍ മാനസ്സത്തില്‍ നിന്നെവിടേക്കോ?
സ്വപ്നങ്ങള്‍ക്കേകിയ വര്‍ണ്ണങ്ങളെല്ലാം
മാഞ്ഞൊരോര്‍മ്മയായ് മാറിടുമോ..?
(മഞ്ഞുപോലെ..)

(മഞ്ഞുപോലെ ഒരു സ്വപ്നം എന്ന ടെലിഫിലിമിലെ ഒരു ഗാനം)


മഞ്ഞുപോലെ ഒരു സ്വപ്നത്തിന്റെ ഷൂട്ടിംഗ് വേളയില്‍

ഈസ്റ്റര്‍ ആശംസകള്‍(ഗൂഗിള്‍)
മനസ്സ്


മനസ്സറിയാതെ
അന്നൊരിക്കല്‍
ഞാന്‍ നിന്നോട്
പറഞ്ഞെതെന്താണ്?

ബന്ധങ്ങളും പിന്നെ
മനസ്സുകള്‍ തമ്മിലുള്ള
ആകര്‍ഷണങ്ങളെയും പറ്റി
നാമെത്ര സ്വപ്നങ്ങള്‍ നെയ്തു?

നമുക്കു രണ്ടു പേര്‍ക്കും
അതോര്‍മ്മയുണ്ടാകണം,
അല്ലെങ്കില്‍ നാമതിനെ
മറക്കാതിരിക്കണം!

എനിക്കു നിന്നോടുള്ള
പ്രണയം സത്യമല്ലെന്നല്ല
പിന്നെയോ..? ഒരിക്കലും
അതൊരു മിഥ്യയല്ലെന്നുമല്ല!