മഴ പെയ്തൊഴിഞ്ഞപ്പോള്
മേഘങ്ങളെ 
കാണാനേ കിട്ടിയില്ല!
ചക്രവാളങ്ങളുടെ
 ശോണിമ
അങ്ങിനെയാണു
 ഞാനറിഞ്ഞത്!
നീല നിറമുള്ള
 ആകാശത്തിലെ
ഒരുപാടു
 നക്ഷത്രങ്ങളെക്കുറിച്ച്
ഇന്നലെ
മാത്രമാണു 
ഞാന്‍ ചിന്തിച്ചത്!
ഒരുകാര്യം
എനിക്കുറപ്പായി.
ജീവിതം ഒരു
പ്രതീക്ഷ മാത്രമാണ്.
നക്ഷത്രങ്ങളാണ്
 അതിലെ സ്വപ്നങ്ങള്‍!
മഴയും മനസ്സും
ജെയിംസ് ബ്രൈറ്റ് , Wednesday, January 16, 2008
Subscribe to:
Comments (Atom)
