മഴയും മനസ്സും

മഴ പെയ്തൊഴിഞ്ഞപ്പോള്‍
മേഘങ്ങളെ
കാണാനേ കിട്ടിയില്ല!
ചക്രവാളങ്ങളുടെ
ശോണിമ
അങ്ങിനെയാണു
ഞാനറിഞ്ഞത്!

നീല നിറമുള്ള
ആകാശത്തിലെ
ഒരുപാടു
നക്ഷത്രങ്ങളെക്കുറിച്ച്
ഇന്നലെ
മാത്രമാണു
ഞാന്‍ ചിന്തിച്ചത്!

ഒരുകാര്യം
എനിക്കുറപ്പായി.
ജീവിതം ഒരു
പ്രതീക്ഷ മാത്രമാണ്.
നക്ഷത്രങ്ങളാണ്
അതിലെ സ്വപ്നങ്ങള്‍!

Comments :

7 comments to “മഴയും മനസ്സും”
ദേവതീര്‍ത്ഥ said...
on 

ജീവിതം ഒരു പ്രതിക്ഷ മാത്രമാണ്,.....
ഏതു ദുര്‍വിധിയിലും ചില നക്ഷത്രങ്ങള്‍ ...
നല്ല വരികള്‍

അപ്പു said...
on 

നല്ല വരികള്‍. ഇനിയും എഴുതൂ.

ശ്രീ said...
on 

നന്നായിരിയ്ക്കുന്നൂ വരികള്‍!
:)

G.manu said...
on 

mazhapole sundaram

ഏ.ആര്‍. നജീം said...
on 

ജീവിതം ഒരു
പ്രതീക്ഷ മാത്രമാണ്.
നക്ഷത്രങ്ങളാണ്
അതിലെ സ്വപ്നങ്ങള്‍!

നക്ഷത്രങ്ങള്‍ പോലെ മനോഹരമായ സ്വപ്നങ്ങള്‍ മനസ്സില്‍ ഇല്ലെങ്കില്‍ ജീവിതം വിരസമാകും...

JamesBright said...
on 

കമന്റു ചെയ്ത എല്ലാവര്‍ക്കും നന്ദി

നിരക്ഷരന്‍ said...
on 

നക്ഷത്ര സ്വപ്നങ്ങള്‍.