പൊന്‍ കിളി എന്തിനു കരയുന്നു..?


ഒരുനാളില്‍
രാവിലെ ഞാന്‍
ഉറങ്ങിയുണര്‍ന്നു
നോക്കുമ്പോള്‍
എന്റെ മനസ്സിന്‍
മുറ്റത്തിന്‍
തിരുമുറ്റ
ത്തൊരുകിളി..!


ആ കിളിയോ
പൊന്‍ കിളിയതാ
ഉറക്കെ, ഉറക്കെ
കരയുന്നു..!
എന്റെ മനസ്സിന്‍
ഉള്ളിലേതോ
മുറിവു വിങ്ങി
തേങ്ങുന്നു..!


എന്താ കിളി
പൊന്‍ കിളി നീ
ഉറക്കെ ഉറക്കെ
കരയുന്നെ..?
എന്റെയുള്ളിന്‍
ഉള്ളിന്റെ
കഥനം നീ
അറിയുന്നോ..?


എന്നാങ്ങള,
പൊന്നാങ്ങള
തിരികെ മടങ്ങി
വന്നീല..!
ഏഴു കടലും
താണ്ടിയേതോ
മുത്തെടുക്കാ‍ന്‍
പോയവന്‍..!