കവികള്‍ ജനിക്കുന്നതിനും മുമ്പ്


കവികള്‍ ജനിക്കുന്നതിനും മുമ്പ്
കാവ്യങ്ങളിവിടെ നിലനിന്നിരുന്നു..!
കര്‍മ്മം കാവ്യാത്മകമാവുന്നതിനും
മുമ്പായി ജീവാത്ത്മാവുകള്‍
ഈ ഭൂമിയില്‍ വിന്യസിച്ചിരുന്നു.!
കള്ളം പറയുന്നവനുണ്ടെല്ലായിടത്തും..
അതില്‍ കവിയും പെടും
മന്ത്രം ജപിക്കുന്ന തന്ത്രിയും പെടും
നടനും പെടും നരനും പെടും..!
നാരദ്യം മറന്നുപോയ
നാരദനും പെടും..!

Comments :

4 comments to “കവികള്‍ ജനിക്കുന്നതിനും മുമ്പ്”
കാപ്പിലാന്‍ said...
on 

അപ്പോള്‍ കവികള്‍ കോപ്പി പേസ്റ്റ് ചെയ്യുന്നതും ,കള്ളം പറയുന്നതും ,മോഷ്ടിക്കുന്നതും ,പെണ്ണ് പിടിക്കുന്നതും നല്ലതാണെന്ന് പറഞ്ഞു വരികയാണോ ജെയിംസ് ?
അവിടുത്തെ അടി കഴിഞ്ഞു ഇനി ഇവിടെ നിന്നും തുടങ്ങാം :)
ഓണാശംസകള്‍ -കവിതയെ നല്ലത് ,കൊള്ളാം, ഉഗ്രന്‍ ,ഇനി എഴുത് ,ആശംസകള്‍ ,എന്നീ വക കാര്യങ്ങള്‍ പറയരുതെന്നാണ് പുതിയ നിയമ സംഹിത ( ബ്ലോഗിലെ ) .ഇത് വായിക്കുന്നവര്‍ കണ്ണും പൂട്ടി വിമര്‍ശിക്കുക :)

പാമരന്‍ said...
on 

ദേ ഇവിടെയും കാപ്പി എറങ്ങ്യേ.. :)

കാന്താരിക്കുട്ടി said...
on 

കള്ളം പറയുന്നവനുണ്ടെല്ലായിടത്തും..
അതില്‍ കവിയും പെടും

ഇതു സത്യം.പരമമായ സത്യം .

keralainside.net said...
on 

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You