മുറിവേറ്റ മനസ്സുകള്‍

ഉറങ്ങിക്കിടന്ന മനസ്സിനെ
ചന്നം പിന്നം പെയ്തു വന്ന
ഓര്‍മ്മകളാണ്
വിളിച്ചുണര്‍ത്തിയത്.
മനസ്സിനു മുറിവേറ്റ
അഞ്ചുപേരെ
ഞാനന്നേരം കണ്ടു.
മനോസഞ്ചാരത്തിനിടെ
എന്തോ അപകടം
പിണഞ്ഞു പോലും!
മനസ്സിനു മരണമില്ലത്രേ..
അതിനാലാവാം
മുറിവോടെ രക്ഷപെട്ടത്!

Comments :

1
മാണിക്യം said...
on 

മുറിവേറ്റാലും മരണമില്ലാത്ത മനസ്സുകള്‍
അതു ഭാഗ്യമോ നിര്‍ഭാഗ്യമോ?