വളരെ അധികം ഫേസ്ബുക്ക് കൂട്ടുകാര്‍ നല്ല ഒരു കാര്യമായി നിങ്ങള്ക്ക് തോന്നി എന്ന് വരാം. എന്നാല്‍ കൂടുതല്‍ ഫ്രണ്ട്സ് ഫേസ് ബുക്കില്‍ ഉള്ളത് ഒരാളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തി. ഒരാള്‍ക്ക് കൂടുതല്‍ കൂട്ടുകാര്‍ എഫ്ബിയില്‍ ഉണ്ടെങ്കില്‍ അയാളുടെ മനസ്സിന്റെ പിരിമുറുക്കം കൂടുമെന്നാണ് പറയപ്പെടുന്നത്. യു.കെ യിലെ എഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ ആണ് ഈ പഠനം നടന്നത്.
ഒരാള്‍ക്ക് കൂടുതല്‍ കൂട്ടുകാര്‍ ഉണ്ടാവുന്നതനുസരിച്ച് അയാളുടെ പ്രവര്‍ത്തികളും ആളുകള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങുന്നു. പല കൂട്ടുകാര്‍ക്കും ചില പ്രവര്‍ത്തികള്‍ അത്ര കണ്ട് ഇഷ്ടപ്പെട്ടു എന്ന് വരില്ല. അതനുസരിച്ച് പലപ്പോഴും നെഗറ്റീവ് കമന്റുകളും മറ്റും ഇവര്‍ക്ക് ലഭിച്ചു എന്നും വരാം. ഇതൊക്കെ ഒരാളുടെ മനസ്സില്‍ പിരിമുറുക്കങ്ങള്‍ ഉണ്ടാക്കാം.
ഇക്കാലത്ത് നമ്മളെയൊക്കെ പണ്ടുമുതലേ അറിയാവുന്ന പലരും നമ്മുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടാവാമല്ലോ. അതുപോലെ മാതാ പിതാക്കന്മാര്‍, കൂടപ്പിറപ്പുകള്‍ , ഗുരുനാഥന്മാര്‍, നമ്മുടെ കൂടെ ജോലി ചെയ്യുന്നവരും മേലധികാരികളും ഒക്കെ പലപ്പോഴും നമ്മുടെ ഇത്തരത്തിലുള്ള ടെന്‍ഷന്‍ കൂട്ടുന്നതിനുള്ള കാരണം ആയി മാറുന്നു.
Comments :
Post a Comment