ഒരുനാളില്‍
രാവിലെ ഞാന്‍
ഉറങ്ങിയുണര്‍ന്നു
നോക്കുമ്പോള്‍
എന്റെ മനസ്സിന്‍
മുറ്റത്തിന്‍
തിരുമുറ്റ
ത്തൊരുകിളി..!
ആ കിളിയോ
പൊന്‍ കിളിയതാ
ഉറക്കെ, ഉറക്കെ
കരയുന്നു..!
എന്റെ മനസ്സിന്‍
ഉള്ളിലേതോ
മുറിവു വിങ്ങി
തേങ്ങുന്നു..!
എന്താ കിളി
പൊന്‍ കിളി നീ
ഉറക്കെ ഉറക്കെ
കരയുന്നെ..?
എന്റെയുള്ളിന്‍
ഉള്ളിന്റെ
കഥനം നീ
അറിയുന്നോ..?
എന്നാങ്ങള,
പൊന്നാങ്ങള
തിരികെ മടങ്ങി
വന്നീല..!
ഏഴു കടലും
താണ്ടിയേതോ
മുത്തെടുക്കാന്‍
പോയവന്‍..!
കൊള്ളാം, ആശംസകള്‍
ഫസലിനു നന്ദി.
ഉള്ളിന്റെയുള്ളിലെ ആ കിളിയുടെ തേങ്ങലിനു കാതോര്‍ക്കാനായല്ലോ..എല്ലാര്‍ക്കും അതിനാവില്ല..നന്നായി.....:)
:)
ചെല്ലക്കിളിയാണോ...
കവിതയിലൂടെ ഒരു സ്വകാര്യ ദുഖം പറയാന്‍ ശ്രമിച്ചതുപോലുണ്ടല്ലോ ഡോക്ടറേ...?
ഒരു കിളി ഇരുകിളി മുക്കിളീ ഏതാണ് അണ്ണാ
ആ ചെല്ലകിളി
പൊന്‍കിളിയുടെ ദു:ഖം മാറാനായി പ്രാര്‍ത്ഥിക്കാം.
പൊന്‍ കിളിയുടെ ദു:ഖം എന്തെന്ന് ആരായാനുള്ള ആ നല്ല മന്‍സ്സിന് മുന്‍പില്‍ നമിക്കുന്നു ജയിംസ്.
കിളിയുടെ ദുഃഖം മനസിലാക്കുന്നു .
ഡോക്ടര്‍ സാറേ