മനസ്സ്


മനസ്സറിയാതെ
അന്നൊരിക്കല്‍
ഞാന്‍ നിന്നോട്
പറഞ്ഞെതെന്താണ്?

ബന്ധങ്ങളും പിന്നെ
മനസ്സുകള്‍ തമ്മിലുള്ള
ആകര്‍ഷണങ്ങളെയും പറ്റി
നാമെത്ര സ്വപ്നങ്ങള്‍ നെയ്തു?

നമുക്കു രണ്ടു പേര്‍ക്കും
അതോര്‍മ്മയുണ്ടാകണം,
അല്ലെങ്കില്‍ നാമതിനെ
മറക്കാതിരിക്കണം!

എനിക്കു നിന്നോടുള്ള
പ്രണയം സത്യമല്ലെന്നല്ല
പിന്നെയോ..? ഒരിക്കലും
അതൊരു മിഥ്യയല്ലെന്നുമല്ല!