മഞ്ഞു മഴ

മനസ്സൊന്നു തണുക്കണം.
മനസ്സിന്റെ ചൂടേറ്റ് അവനെഴുതിയ കടലാസ്സിലെ അക്ഷരങ്ങളെല്ലാം ആവിയായി പൊയ്ക്കൊണ്ടേയിരുന്നു.
സ്മാളടിച്ചാല്‍ ഫലമുണ്ടാകുമെന്നു കരുതി അടിച്ചു തീര്‍ത്ത ഒഴിഞ്ഞ കുപ്പികള്‍ അവനെ നോക്കി പല്ലിളിച്ചു കാണിച്ചു!
സ്മാളടിച്ചപ്പോള്‍ മനസ്സിന്റെ ചൂട് കൂടിയതേയുള്ളു!
ദേഷ്യം വരാതെ എന്തു ചെയ്യും?
‘സ്മാളുകള്‍ കണ്ടൂപിടിച്ചവനെ കണ്ടിരുന്നെങ്കില്‍ കശാപ്പു ചെയ്യാമായിരുന്നു!’ അവന്‍ ചിന്തിച്ചു!

അങ്ങിനെ നിരാശനായ അവന്റെ തുണക്കായി ദൈവമെത്തി!
ഒരു മഞ്ഞുമഴ പെയ്യുന്നത് ജനലിലൂടെ അവന്‍ കണ്ടു!
അവന്റെ മനസ്സ് തണുത്തു.
തണുക്കുക മാത്രമല്ല, തണുത്തുറഞ്ഞു.
ഉറഞ്ഞുറഞ്ഞ്, അവനും അവന്റെ ഉറഞ്ഞ മനസ്സും ഒരൈസു കട്ടയായി.
അവന്റെ സഹമുറിയന്‍ ജോലികഴിഞ്ഞു വന്ന്, ആ ഐസുകട്ട സ്മാളിലിട്ട് ഒറ്റ വലിപ്പിനു കുടിച്ചു!
അപ്പോഴും ജനലിലൂടെ മഞ്ഞു പെയ്യുന്നതു കാണാമായിരുന്നു.

Comments :

1
Jo said...
on 

Hey doc, good to see that you have started a Malayalam blog too!