പാശ്ചാത്യ മനസ്സുകള്‍ കീഴടക്കാന്‍ വന്ന പൌരസ്ത്യ സുന്ദരി -രണ്ടാം ഭാഗം

എല്ലാ വര്‍ഷവും എന്തെങ്കിലും പുതുമയോടെ ആയിരിക്കും ബിഗ് ബ്രദര്‍ പ്രോഗ്രാം തുടങ്ങുക. ഈ വര്‍ഷം ആ പുതുമ ബോളിവുഡ് താരം ശില്പ്പാ ഷെട്ടി ആയിരുന്നു. ശില്‍പ്പ പങ്കെടുക്കുന്നതു വഴി ഈ പ്രോഗ്രാമിനോട് പൊതുവെ ഉപേക്ഷ കാണിച്ചിരുന്ന ഇന്‍ഡ്യന്‍ വംശജരായ കാണീകളെക്കൂടി ആകര്‍ഷിക്കാന്‍ കഴിയുമെന്ന് അവര്‍ക്കറിയാമായിരുന്നു.
അങ്ങിനെ പരിപാടി തുടങ്ങി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പഴയ ബിഗ് ബ്രദര്‍ ഫേവറിറ്റ് ജേഡും കുടുംബവും പുതിയ താമസക്കാരായി ഷോയിലെത്തി.
പക്ഷേ പ്രോഗ്രാം പൊതുവേ ബോറാവുകയായിരുന്നു! കാണികള്‍ കുറഞ്ഞു. ബെറ്റുകള്‍ വക്കാന്‍ ആര്‍ക്കും താത്പര്യം ഇല്ലാതെയായി! പരിപാടി പൊളിഞ്ഞോ എന്ന് എല്ലാവരും സംശയിച്ചു തുടങ്ങി!
പക്ഷേ മറ്റൊരുകാര്യം ബിഗ് ബ്രദര്‍ ഹൌസില്‍ അരങ്ങേറുണ്ടായിരുന്നു. അത് മറ്റൊന്നുമായിരുന്നില്ല..ചില്ലറ അസൂയകള്‍..! അതും ശില്‍പ്പയോട്! വെള്ളക്കാരികള്‍ക്ക് ശില്‍പ്പയെക്കണ്ടപ്പോള്‍ത്തന്നെ അതു തോന്നിത്തുടങ്ങിയിരുന്നിരിക്കാം! ജേഡിന്റെ കൂടെച്ചേര്‍ന്ന് ഡാനിയേലും ജോയും തൊട്ടതിനും പിടിച്ചതിനുമെല്ലാം വാക്കുകള്‍ കൊണ്ട് ശില്‍പ്പയെ ആക്രമിക്കുവാന്‍ തുടങ്ങി.
സൌന്ദര്യം, അറിവ്, പെരുമാറ്റ മര്യാദകള്‍ ഇവയെല്ലാം ഒരു വ്യക്തിയില്‍ ഒരുമിച്ചു ചേര്‍ന്നതിലാവണം അവര്‍ക്കങ്ങനെ തോന്നുവാന്‍ കാരണം! ഈ വിക്രിയകള്‍ സദാചാരത്തിന്റെ സീമകള്‍ കടന്നു കയറിയപ്പോള്‍ ആളുകള്‍ പരാതിപ്പെടുവാന്‍ തുടങ്ങി. അതുവഴി പെരുവഴിയിലെത്തി നിന്ന ഈ പ്രോഗ്രാം വീണ്ടും ആളുകളുടെ സൂഷ്മ നിരീക്ഷണത്തില്‍ വന്നു.
ആരോപണത്തില്‍ കഴമ്പുണ്ടെന്നു ജനത്തിനു ബോധ്യമായി. ജനം പതിയെ ശില്‍പ്പയെ വീക്ഷിക്കാന്‍ തുടങ്ങി. കുട്ടിപ്പത്രങ്ങള്‍ ശില്‍പ്പയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. എല്ലാ ദിവസങ്ങളിലും പത്രങ്ങളില്‍ ശില്‍പ്പ നിറഞ്ഞു നിന്നു. ടെലിവിഷനിലും റേഡിയോയിലും വാര്‍ത്തകള്‍ മുറയ്ക്ക് വന്നു കൊണ്ടേയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റ്, ടോണി ബ്ലയര്‍, ഗോര്‍ഡണ്‍ ബ്രൌണ്‍, ലണ്ടണ്‍ മേയര്‍ തുടങ്ങിയവര്‍ ശില്‍പ്പക്ക് പിന്തുണയുമായി രംഗത്തു വന്നതോടെ ഇംഗ്ലണ്ടിലെ പ്രധാന സംസാരവിഷയമായി മാറുകയായിരുന്നു ശില്‍പ്പാ ഷെട്ടി.

തുടരും.....

Comments :

0 comments to “പാശ്ചാത്യ മനസ്സുകള്‍ കീഴടക്കാന്‍ വന്ന പൌരസ്ത്യ സുന്ദരി -രണ്ടാം ഭാഗം”