ശില്‍പ്പ വിജയിച്ചു.......പാശ്ചാത്യമനസ്സുകള്‍ കീഴടക്കിയ പൌരസ്ത്യ സുന്ദരി- അവസാന ഭാഗം


അങ്ങിനെ ഓരോരുത്തരും വോട്ടിംഗിലൂടെ പുറത്താവുകയായിരുന്നു.
അവസാനം ശില്‍പ്പ ജയിച്ചു.
ബ്രിട്ടീഷ് ടെലിവിഷനില്‍ ആദ്യമായാണ് ഒരിന്ത്യക്കാരി ഇത്തരത്തിലുള്ള ടെലിവിഷന്‍ പരിപാടിയില്‍ വിജയിയാവുന്നത്. അസംഭവ്യമായകാര്യങ്ങള്‍ സംഭവിക്കുന്നു!
സിനിമാ ഡയലോഗുകളിലൂടെ നാം കേട്ടു വളര്‍ന്ന ഭിക്ഷക്കാരുടെയും തെണ്ടികളുടേയും മാത്രം ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ..!
ഇതു കടിഞ്ഞാടിണാന്‍ പ്രയാസമുള്ള യാഗാശ്വങ്ങളുടെ ഇന്ത്യയാണ്.
ഇനിയും ശില്‍്പ്പാ ഷെട്ടിമാര്‍ നമുക്കുണ്ടാകട്ടെ!

ഇത് പുതിയ ഇന്ത്യയുടെ വിജയമാണ്.
അതില്‍ നമുക്കെല്ലാം അഭിമാനിക്കാം.

അവസാനിച്ചു.

Comments :

4 comments to “ശില്‍പ്പ വിജയിച്ചു.......പാശ്ചാത്യമനസ്സുകള്‍ കീഴടക്കിയ പൌരസ്ത്യ സുന്ദരി- അവസാന ഭാഗം”
കരീം മാഷ്‌ said...
on 

എന്തൊന്ന് ശില്പ വിജയിച്ചു.
കണട നാട്ടിലൊക്കെ പോയി മൊത്തം ഇന്ത്യക്കാരെ തെറിവിളിപ്പിച്ചു നാണം കെടുത്തി.
പിന്നെ ഇന്ത്യക്കാര്‍ അഭിമാന ക്ഷതം വന്നപ്പോള്‍ നന്നായി പ്രതികരിക്കാന്‍ തുടങ്ങിയതും എന്നോടൊന്നും പറഞ്ഞില്ലന്നു കള്ളം പറഞ്ഞതോ?
അതോ പ്രോഗ്രാമിനിടയില്‍ അഴിഞ്ഞു കീഴേക്കു പോകുന്ന വസ്ത്രം മുകളിലെക്കു പൊക്കി പൊക്കി സ്റ്റേജില്‍ ഓടി നടക്കുന്ന കോപ്രായമോ? എന്താണ് ഇന്ത്യക്കു അഭിമാനിക്കാന്‍ ശില്പ കൊണ്ടു തന്നത്?

JamesBright said...
on 

പ്രിയമുള്ള കരിം മാഷ്,
കമന്റിനു വളരെ നന്ദി. മാഷിനു വിഷമമുണ്ടായതില്‍ ഖേദിക്കുന്നു.
ശില്‍പ്പയുടെ പ്രകടനം ഒരു മധുരമായ പകവീട്ടലായി തോന്നിയതുകൊണ്ടാണ് ഞാനിതെഴുതിയത്.
ദയവായി വീണ്ടും ഇവിടെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വം
ജെയിംസ്.

ബെന്നി::benny said...
on 

ഇന്ത്യക്ക് അഭിമാനിക്കാന്‍ കുറേ വഹകളുണ്ട്. അതിലൊരു വഹയാണ് ശില്‍‌പ്പാഷെട്ടി. ഗീതയും കാമസൂത്രയുമാണല്ലോ നമുക്ക് വില്‍‌ക്കാനുള്ളത്!! നാട്ടുമരുന്നരച്ചും കുഴച്ചും പാകപ്പെടുത്തിയും പൂര്‍‌വികരുണ്ടാക്കിയ നമ്മുടെ ചികിത്സാരീതി തന്നെ മസ്സാജ് സെന്ററുകളിലൊതുക്കി, വിദേശികളില്‍ കാമവെറി പൂണ്ടവരെ ആകര്‍ഷിച്ച് പൈസ പിടുങ്ങുന്നതുവരെയെത്തി നമ്മടെ പൈതൃകം!! ബോളിവുഡ് എന്ന പ്രതിഭാസം ഒരു ഉപോല്‍‌പ്പന്നമാണെന്ന് പ്രിയദര്‍ശനുവരെ അറിയാം. ബിസിനസ്സ് ഡീലുകള്‍ക്ക് കൊഴുപ്പൊരുക്കാന്‍ സെറ്റുകളിട്ട്, അതോടൊപ്പം തന്നെ പേരിനൊരു സിനിമയും എടുക്കുന്ന വൃത്തികെട്ട സംസ്കാരമാണ് ബോളിവുഡിന്റേത്. അതില്‍ പുളച്ചിരുന്ന ശില്‍‌പ്പ തന്നെ വേണം നമ്മടെ ഫാരതത്തിന്റെ അഫിമാനം ഒണ്ടാക്കാന്‍!! കഷ്ടം..

JamesBright said...
on 

കമന്റിനു നന്ദി.