നരകത്തിന്റെ അടിയിലെ സ്വര്‍ഗ്ഗം

പണം വെറും
പിണമാണെന്ന്
പറഞ്ഞവനെ
നാട്ടുകാര്‍ പിടികൂടി!
എന്നിട്ട്,
പൊതിരെ തല്ലി!

നരകത്തിന്റെയും
അടിയിലാണ്
സ്വര്‍ഗ്ഗമെന്നു
പറഞ്ഞവനെയവര്‍
തല്ലാതെ
വെറുതെവിട്ടു!

അവനാകട്ടെ
മത നേതാക്കളോടും
രാഷ്ട്രീയക്കാരോടും
സംഘംചേര്‍ന്ന്
ജനത്തെപ്പിടിച്ച്
കുഴികളിലേക്ക് തള്ളി!

Comments :

4 comments to “നരകത്തിന്റെ അടിയിലെ സ്വര്‍ഗ്ഗം”
കാപ്പിലാന്‍ said...
on 

അതങ്ങനെയാണ് ജെയിംസ്..നല്ലവരെയെല്ലാം പിടിച്ചു കുഴിയില്‍ തള്ളും.അതിരിക്കട്ടെ നമ്മുടെ ആ ഗാനങ്ങളുടെ എല്ലാം മാര്‍ക്ക് ഇടണ്ടായോ ? ആളുകള്‍ ആകംഷരായി നില്‍ക്കുന്നു .

Gopan (ഗോപന്‍) said...
on 

നല്ല വരികള്‍ ജെയിംസ്

JamesBright said...
on 

നന്ദി, കാപ്പിത്സ് അന്‍ഡ് ഗോപന്‍

'മുല്ലപ്പൂവ് said...
on 

നന്നായിട്ടുണ്ട് ....
ഇനിയും പ്രതീക്ഷിക്കുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!