അമ്മൂമ്മ 2

കഥ ഇതുവരെ.

ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.
ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്
അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍
തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍
പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.


ഇനി വായിക്കുക.


സീന്‍ 2

ഔട്ട് ഡോര്‍

രാത്രി
മഴ, കാറ്റ്, ഇടിമിന്നല്‍.


പട്ടത്തിനെയും പിന്തുടര്‍ന്നു പോകുന്ന ഇമ്മാനുവല്‍.
ഒരു കിട്ടാക്കനി പോലെ പട്ടം പറന്നുപൊയ്കൊണ്ടിരിക്കുന്നു. അവനൊരിക്കലും അതിന്റെയടുത്ത് ചെല്ലുവാനാകുന്നില്ല.
അടുത്തു ചെന്നുവെന്ന് കരുതുമ്പോഴേക്കും അത് വീണ്ടും പറന്നകന്നിരിക്കും!

വിവിധങ്ങളായ ഭൂപ്രദേശങ്ങള്‍ മാറിമറയുന്നു.

പട്ടം ഒരിടിഞ്ഞുപൊളിഞ്ഞ നഗരകവാടത്തില്‍ ഉടക്കിനില്‍ക്കുന്നു. അവിടെ നിന്നും അത് നഗരത്തിന്റെയുള്ളിലേക്ക് പറന്നുപോകുന്നു.
ഇടിഞ്ഞുപൊളിഞ്ഞ പഴയ നഗരത്തിന്റെ മുഖം ഇവിടെ നമുക്കു കാണാന്‍ കഴിയുന്നു. പഴമയുടെ പ്രതാപം വിളിച്ചോതുന്ന കെട്ടിടങ്ങള്‍! പക്ഷേ അവയെല്ലാം കാലത്തിന്റെ സമയപ്രക്രിയയില്‍ ഉടഞ്ഞു തകര്‍ന്നിരുന്നു. ഇവിടെ ഒരുകാലത്ത് സമ്പന്നമായ ഒരു ജനത ഇവിടെ ജീവിച്ചിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും!

പഴയ നഗരത്തിലൂടെ നടക്കുന്ന ഇമ്മാനുവല്‍.

പട്ടം അവനെ പഴയ നഗരത്തിന്റെ വിവിധ വാതായനങ്ങളിലൂടെ കൂട്ടിക്കൊണ്ടു പോകുന്നു.
അവസാനം പട്ടം അവനെ നഗരത്തിന്റെ ഏറ്റവും പ്രധാനമായ ഭാഗത്തില്‍ എത്തിക്കുന്നു.

ഇടവിട്ടു വന്ന മിന്നല്‍പ്പിണരുകളാവാം അവനെ അവിടേക്കാകര്‍ഷിച്ചത്.
അത് ആ പഴയ നഗരത്തിന്റെ സിരാകേന്ദ്രമായിരുന്നെന്നിരിക്കാം..ഒരിക്കല്‍..!
പട്ടം അവനെ അവിടെയെത്തിക്കുന്നു.


നശിച്ചു പോയ ഒരുദ്യാനത്തിന്റെ ശിഷ്ടഭാഗങ്ങള്‍ പോലെ തോന്നിയിരുന്നു ഒരു സ്ഥലം.

അവിടെ ഒരു പ്രതിമയില്‍ അവസാനമായി ആ പട്ടം വിശ്രമിക്കുന്നു.
ഒരമ്മൂമ്മയുടെ പ്രതിമയായിരുന്നു അത്.
കാലപ്പഴക്കത്തിന്റെ അംശരേഖകള്‍ ആ പ്രതിമയെ ആവേശിച്ചിരുന്നില്ല!
കാലത്തിനെ വെല്ലുവിളിച്ചുകൊണ്ട് അതാ നഗരസിരാകേന്ദ്രത്തില്‍ കുടികൊണ്ടു!
മാറിലൊരു വസ്ത്രവും ചൂടി ഒരു വടിയുമൂന്നി ഒരു കസേരയിലായിരുന്നു അമ്മൂമ്മ ഇരുന്നിരുന്നത്!
അവരുടെ മുഖത്ത് കാലചക്രത്തിന്റെ കാലൊളികള്‍ കടന്നു പോയിരുന്നെങ്കിലും, അതിനെയെല്ലാം വെല്ലുവിളിക്ക്കുന്ന ഒരു പുഞ്ചിരി
നമുക്കു കാണാമായിരുന്നു!
പുറം ലോകത്തു നിന്നും വന്നുവെന്നു തോന്നിയേക്കാവുന്ന തരത്തിലുള്ള ജീവികളായിരുന്നു അവരിരുന്ന കസേരയെ താങ്ങി നിറുത്തിയിരുന്നത്!

ഇമ്മാനുവേല്‍ അമ്മൂമ്മയുടെ പ്രതിമയില്‍ തങ്ങി നില്‍ക്കുന്ന പട്ടം കാണുന്നു.
അതെടുക്കുവാനായി അവന്‍ പ്രതിമയിലേക്കു കയറുന്നു.

മഴയും ഇടിയും മിന്നലും തുടരുന്നു.

പട്ടം അമ്മൂമ്മയുടെ മുഖത്തില്‍ പറ്റിയിരിക്കുന്നു.

അമ്മൂമ്മയുടെ മുഖത്തിനടുത്ത് പട്ടമെടുക്കുവാനായി എത്തിച്ചേര്‍ന്ന ഇമ്മാനുവല്‍ കാലുതെറ്റി അമ്മൂമ്മയുടെ മടിയിലേക്ക് വഴുതി വീഴുന്നു!

(വീണ്ടും തുടരും)

Comments :

2 comments to “അമ്മൂമ്മ 2”
...പകല്‍കിനാവന്‍...daYdreamEr... said...
on 

:)
പ്രിയപ്പെട്ട കൂട്ടുകാരാ
പുതുവരാശംസകള്‍...

JamesBright said...
on 

@പകല്‍കിനാവന്‍: കമന്റിനു നന്ദി.
വീണ്ടും വരുക.