ഒരു ക്രിസ്തുമസ്സ് കൂടി.

ഇന്ന് ക്രിസ്തുമസ്സ് ദിവസം.
എല്ലാവരും ഈ ദിവസത്തിനു വേണ്ടിയായിരുന്നു.. കാത്തു കാത്തിരുന്നത്!
ഇവിടുത്തെ തെരുവുകളെല്ലാം ശൂന്യമാണിപ്പോള്‍..!
ഒരു കട പോലും തുറന്നിട്ടില്ല.
അവരവരുടെ വീടുകളില്‍ എല്ലാവര്‍ക്കും ക്രിസ്തുമസ്സ്!

ജനം ടിവിയിലെ പ്രോഗ്രാമുകള്ളില്‍ അഭയം പ്രാപിച്ചിരിക്കുന്നു.
അടച്ചിട്ടിരിക്കുന്ന ഈ വീടുകളുടെയുള്ളില്‍ എന്താണാവോ നടക്കുക?

എല്ലാവരും ക്രിസ്തുമസ്സ് ആഘോഷിക്കുകയാവും..അല്ലേ?

കേരളത്തില്‍ ആയിരുന്നെങ്കില്‍..!
ആരെയെല്ലാം കാണാമായിരുന്നു!
അവിടുത്തെ ആഘോഷങ്ങളിന്നും എന്റെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്നു.

എന്റെ അനിയന്‍, അല്പം മുമ്പേ ഫോണില്‍ അവിടുത്തെ ഈ വര്‍ഷത്തെ പ്രോഗ്രാമുകളെപ്പറ്റി അറിയിച്ചു..
ഞാനെന്തു പറയുവാന്‍?
എല്ലാം കേട്ടു നെടുവീര്‍പ്പിടാം!

കാലം കഴിയുന്നു!
ക്രിസ്തുമസ്സുകള്‍ കൊഴിയുന്നു!
ആശംസകള്‍ നേരുന്നു..
എല്ലാ നല്ല മനസ്സിനും!

Comments :

1
ബാജി ഓടംവേലി said...
on 

ക്രിസ്‌തുമസ് ആശംസകള്‍ നേരുന്നു...

ബഹറിനില്‍ നിന്നും
ബാജിയും കുടുംബവും