കഥ ഇതുവരെ.
ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.
ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്
അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍
തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍
പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.
ഇമ്മാനുവേല്‍ പട്ടത്തെയും പിന്തുടര്‍ന്ന് ഒരു പുരാതന നഗരത്തില്‍ എത്തിച്ചേരുന്നു.
ആ നഗരസിരാകേന്ദ്രത്തില്‍ കാലത്തെയും അതിജീവിച്ച് നില്‍ക്കുന്ന ഒരമ്മൂമ്മയുടെ പ്രതിമയില്‍ പട്ടം ഉടക്കി നില്‍ക്ക്കുന്നു.
അതെടുക്കുവാനായി ഇമ്മാനുവെല്‍ ആ പ്രതിമയില്‍ കയറുന്നു. പ്രതിമയുടെ മുഖത്തില്‍ പറ്റിയിരുന്ന പട്ടം എടുക്കുന്നതിനു
തൊട്ടു മുമ്പേ അവന്‍ അമ്മൂമ്മയുടെ മടിയിലേക്ക് കാല്‍ വഴുതി വീഴുന്നു!
ഇനി വായിക്കുക.
സീന്‍ 3
രാത്രി.
മഴ, ഇടിമിന്നല്‍
പഴയ നഗരം.
ഇമ്മാനുവെല്‍, അമ്മൂമ്മ.
അമ്മൂമ്മയുടെ മടിയില്‍ ഒരാലസ്യത്തിലെന്നോളം മയങ്ങിക്കിടക്കുന്ന ഇമ്മാനുവെല്‍.
അമ്മൂമ്മയുടെ മുഖത്തിനു ജീവന്‍ വയ്ക്കുന്നു.
അവരവനെ വാത്സല്യത്തോടെ നോക്കുന്നു.
അമ്മൂമ്മ:“മോനേ..കണ്ണുതുറക്ക്...”
ഇമ്മാനുവെല്‍ കണ്ണുതുറക്കുന്നു.
ഇമ്മാനുവെല്‍:“ഞാനെവിടെയാണ്..?”
അമ്മൂമ്മ:“നീ എന്റെയടുത്താണ്..!”
ഇമ്മാനുവെല്‍:“നിങ്ങളാരാണ്..?”
അമ്മൂമ്മ:“ഞാനോ..? ഹഹഹ..ഞാനാണ് അമ്മൂമ്മ..!”
ഇമ്മാനുവെല്‍ അമ്മൂമ്മയെ അതിശയത്തോടെ നോക്കുന്നു. അവന്റെ ആദ്യമുണ്ടായിരുന്ന ഭയം പതിയെ ആ മുഖത്തു നിന്നും അപ്രത്യക്ഷമാകുന്നു.
ഇമ്മാനുവെല്‍:“ഞാനെങ്ങിനെയിവിടെയെത്തി അമ്മൂമ്മേ..?”
അമ്മൂമ്മ:“അതോ..അതൊരു പഴയ കഥയാണെന്റെ കുട്ടീ..കാലമാണ് നിന്നെയെന്റെയടുത്തെത്തിച്ചത്!”
ഇമ്മാനുവെല്‍:“എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ അമ്മൂമ്മേ..!”
അമ്മൂമ്മ:“അതു നിന്റെ കുറ്റമല്ല കുട്ടീ..നിനക്കെല്ലാം മനസ്സിലാകുവാന്‍ പോകുന്നു!”
ഇമ്മാനുവെല്‍ അമ്മൂമ്മയെ ശ്രദ്ധയോടെ നോക്കുന്നു.
അമ്മൂമ്മ:“നിന്നെയും കാത്ത് ഞാനെത്രകാലം ഇവിടെയിരിക്കുന്നുവെന്ന് നിനക്കറിയാമോ..?”
ഇല്ല എന്ന മട്ടില്‍ ഇമ്മാനുവെല്‍ തലയാട്ടുന്നു.
അമ്മൂമ്മ:“അതേ കുഞ്ഞേ..നിന്നെയും കാത്തായിരുന്നു ഈ അമ്മൂമ്മ ഇവിടെ ഇരുന്നിരുന്നത്..! നിന്നോടൊരു കാര്യം ഞാന്‍ പറയാന്‍ പോകുകയാണ്..നീ അത് ശ്രദ്ധിച്ചു കേള്‍ക്കണം..”
ഇമ്മാനുവെല്‍:“ഞാന്‍ കേള്‍ക്കാം അമ്മൂമ്മേ..”
അമ്മൂമ്മ:“കുട്ടീ..നിനക്കറിയാമോ..നീ കഴിഞ്ഞ ഒരു ജന്മത്തില്‍ ഒരു രാജകുമാരനായിരുന്നു..! നിനക്കൊരനിയത്തി രാജകുമാരിയും ഉണ്ടായിരുന്നു. നിങ്ങള്‍ ഒരിക്കല്‍ നിങ്ങളുടെ പിതാവിനോടൊപ്പം കാട്ടില്‍ നായാട്ടിനു പോയി. അനിയത്തിക്കുട്ടി കാട്ടിലെ ഒരു തടാകത്തില്‍ ദേവന്മാര്‍ നീരാടുന്നത് നേരില്‍ക്കണ്ടു!”
ഇമ്മനുവേല്‍:“അതെയോ..എന്നിട്ട്..?”
അമ്മൂമ്മ:“ദേവന്മാരെ മനുഷ്യഗണങ്ങള്‍ക്ക് കാണാന്‍ പാടില്ല...അതിനി രാജാക്കന്മാരായാലും ശരി..! അവര്‍ കോപിഷ്ടരായി..!
നിന്റെ അനിയത്തിക്കുട്ടിയെ അവരൊരു പ്രതിമയായി മാറ്റി! ഒരു ശിലാ പ്രതിമ..!”
ഇമ്മാനുവെല്‍:“അമ്മൂമ്മേ..വേഗം പറയൂ..എന്നിട്ട്..?”
അമ്മൂമ്മ:“നീ അവരോട് താണുവീണപേക്ഷിച്ചു..കുമാരിയെ തിരികെ കൊണ്ടുവരാനായി..പക്ഷേ..അവരതു കേട്ടില്ല..! അവസാനം അവര്‍ നിനക്കൊരു വരം തന്നു..!”
ഇമ്മാനുവേല്‍:“വരമോ..?”
അമ്മൂമ്മ:“അതെ..ഒരു വരം..നീ എന്നെങ്കിലും ആ പ്രതിമയില്‍ സ്പര്‍ശിക്കണം..അന്നു നിനക്കു നിന്റെ അനിയത്തിയെ തിരിച്ചു കിട്ടും..!”
ഇമ്മാനുവേല്‍:“അതു നടക്കുമോ അമ്മൂമ്മേ..?”
അമ്മൂമ്മ:“എന്തുകൊണ്ടു നടന്നു കൂട...? ഞാനൊരു കാര്യം നിന്നോടു പറയട്ടെ..ആ പ്രതിമ ഈ നഗരത്തിലുണ്ട്..നീ അതു കണ്ടു പിടിക്കയേ വേണ്ടൂ..!”
അമ്മൂമ്മയുടെ മുഖം വീണ്ടും ഒരു പ്രതിമയായി മാറുന്നു.
ഇമ്മാനുവെല്‍ ആ പ്രതിമയെയും നോക്കി അവിടെത്തന്നെ കിടക്കുന്നു.
(തുടരും)
അമ്മൂമ്മ 3
ജെയിംസ് ബ്രൈറ്റ് , Monday, December 29, 2008
Subscribe to:
Post Comments (Atom)
വായിക്കുന്നുണ്ട് കേട്ടോ..ബാക്കി വായിക്കാന്‍ വരാം..
reading ..
good ..contd
superanallo.. ineem varam..
@സ്മിത, കാപ്പിത്സ്&പാമരന്‍സ്: വന്നതിനും, വയിക്കുന്നതിനും നന്ദി.
Good one... Best wishes...!!!
നന്ദി സുരേഷ്.