അമ്മൂമ്മ(7)

കഥയെപ്പറ്റി അറിയുവാന്‍ ദയവായി മുന്‍ഭാഗങ്ങള്‍ വായിക്കുക.


സീന്‍ (7)



ഔട്ട് ഡോര്‍

രാത്രി



ഇമ്മാനുവെല്‍

മുണ്ടന്‍.



മുണ്ടനും ഇമ്മാനുവേലും ചെരുപ്പുകുത്തിയുടെ വീടിനു മുമ്പിലായി കട്ടിലില്‍ കിടക്കുന്നു. അവര്‍ ഒരു കട്ടില്‍ വീടിനു പുറത്ത് പിടിച്ചിട്ട് കിടക്കുകയാണ്. ആകാശം പ്രകാശമാനമായതിനാല്‍ അമ്പിളിയമ്മാവന്‍ അവിടെ നില്‍ക്കുന്നതവര്‍ക്കു കാണാമായിരുന്നു. രണ്ടുപേരും കട്ടിലില്‍ മലര്‍ന്നു കിടക്കുന്നു.




മുണ്ടന്‍:“നീ വന്നെതെനിക്കെന്തുമാത്രം സന്തോഷമായെന്നു നിനക്കറിയാമോ..? ഞാനിവിടെയിക്കാലമേല്ലാം ഒറ്റക്കായിരുന്നു..!”



ഇമ്മാനുവെല്‍:“ഞാനിപ്പം എന്തായാലും നിന്റെയടുത്ത് വന്നില്ലെ..?”



മുണ്ടന്‍:“നീ വരുന്നെന്ന് അമ്മൂമ്മ എന്നോട് പറഞ്ഞിരുന്നു..!”

ഇമ്മാനുവെല്‍:“അമ്മൂമ്മ എന്നോടും പല കാര്യങ്ങളും പറഞ്ഞു..!”

മുണ്ടന്‍:“നീ എവിടൂന്നാ വരുന്നെ..?”

ഇമ്മാനുവെല്‍:“അനാഥാലയത്തീന്ന്..”

മുണ്ടന്‍:“ഞാനും അനാഥനാ..എന്റെ അമ്മയും അപ്പനും തമിഴ്നാട്ടുകാരാണെന്നാ അപ്പൂപ്പന്‍ എന്നോടു പറഞ്ഞത്..ഞാനവരെ ഒരിക്കലും കണ്ടിട്ടില്ല..!”

ഇമ്മാനുവെല്‍:“നീയെങ്ങിനെ ഇവിടെ വന്നു..?”

മുണ്ടന്‍:“അതെനിക്കറിയില്ല..എനിക്കോര്‍മ്മയായ കാലം മുതല്‍ ഞാന്‍ അപ്പൂപ്പന്റെ കൂടെയാ..!”

ഇമ്മാനുവെല്‍:“നിനക്കിവിടെ പേടി തോന്നുന്നുണ്ടോ..?”

മുണ്ടന്‍:“അങ്ങിനെയൊന്നും ഇല്ല..പക്ഷേ..ആ പ്രേതപ്പട്ടിയെ എനിക്കു പേടിയാണ്..!”

ഇമ്മാനുവെല്‍:“പ്രേതപ്പട്ടിയോ..? അതെന്താ..?”

മുണ്ടന്‍:“അതൊരു ഭയാനകമായ പട്ടിയുടെ പ്രേതമാ..! അതിനെ കണ്ടാല്‍ ലോകമാകെ പേടിക്കും!”

ഇമ്മാനുവെല്‍:“അതെങ്ങാനം ഇപ്പോളിങ്ങോട്ട് വരുമോ..?”

മുണ്ടന്‍:“ഇവിടെ അവന്‍ വരില്ല..!”

ഇമ്മാനുവേല്‍:“അതെന്താ‍..?”

മുണ്ടന്‍:“അപ്പൂപ്പനെ അവനു പേടിയാ..!”

ഇമ്മാനുവെല്‍:“ഈ അപ്പൂപ്പന്‍ ആരാ..?”

മുണ്ടന്‍:“അപ്പൂപ്പന്‍ എന്റെ എല്ലാമാ..!”

ഇമ്മാനുവേല്‍:“അന്നേരം അമ്മൂമ്മയോ..?”

മുണ്ടന്‍:“അമ്മൂമ്മ ഒരു പ്രതിമയായി ഇരിക്കുമെങ്കിലും അവര്‍ക്കു ജീവനുണ്ട്..അവരു നമ്മളോട് പലതും പറയും..! അവരു പറയുന്നതില്‍ സത്യമുണ്ട്..കാരണം നീ വരുമെന്നെന്നോടവരു പറഞ്ഞിരുന്നതല്ലേ..?”

ഇമ്മാനുവെല്‍:“അതേ അമ്മൂമ്മ ഒരു സത്യമാണ്..!”

കുട്ടികള്‍ രണ്ടും പതിയെ ഉറങ്ങുന്നു.

(തുടരും)








Comments :

5 comments to “അമ്മൂമ്മ(7)”
ചങ്കരന്‍ said...
on 

വായിക്കുന്നുണ്ട്, അടുത്തതിനായി കാത്തിരിക്കുന്നു.

ചാണക്യന്‍ said...
on 

എല്ലാ സീനുകളും വായിച്ചു...
നന്നായി...മാഷെ....അഭിനന്ദനങ്ങള്‍...

ജെയിംസ് ബ്രൈറ്റ് said...
on 

ചങ്കരനും ചാണക്യനും നന്ദി.
വീണ്ടും വരുക.

കാപ്പിലാന്‍ said...
on 

Good, Doctor .

waiting for the next part .

ജെയിംസ് ബ്രൈറ്റ് said...
on 

നന്ദി കാപ്പിത്സ്