ശില്‍പ്പ വിജയിച്ചു.......പാശ്ചാത്യമനസ്സുകള്‍ കീഴടക്കിയ പൌരസ്ത്യ സുന്ദരി- അവസാന ഭാഗം


അങ്ങിനെ ഓരോരുത്തരും വോട്ടിംഗിലൂടെ പുറത്താവുകയായിരുന്നു.
അവസാനം ശില്‍പ്പ ജയിച്ചു.
ബ്രിട്ടീഷ് ടെലിവിഷനില്‍ ആദ്യമായാണ് ഒരിന്ത്യക്കാരി ഇത്തരത്തിലുള്ള ടെലിവിഷന്‍ പരിപാടിയില്‍ വിജയിയാവുന്നത്. അസംഭവ്യമായകാര്യങ്ങള്‍ സംഭവിക്കുന്നു!
സിനിമാ ഡയലോഗുകളിലൂടെ നാം കേട്ടു വളര്‍ന്ന ഭിക്ഷക്കാരുടെയും തെണ്ടികളുടേയും മാത്രം ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ..!
ഇതു കടിഞ്ഞാടിണാന്‍ പ്രയാസമുള്ള യാഗാശ്വങ്ങളുടെ ഇന്ത്യയാണ്.
ഇനിയും ശില്‍്പ്പാ ഷെട്ടിമാര്‍ നമുക്കുണ്ടാകട്ടെ!

ഇത് പുതിയ ഇന്ത്യയുടെ വിജയമാണ്.
അതില്‍ നമുക്കെല്ലാം അഭിമാനിക്കാം.

അവസാനിച്ചു.

പാശ്ചാത്യ മനസ്സുകള്‍ കീഴടക്കാന്‍ വന്ന പൌരസ്ത്യ സുന്ദരി -രണ്ടാം ഭാഗം

എല്ലാ വര്‍ഷവും എന്തെങ്കിലും പുതുമയോടെ ആയിരിക്കും ബിഗ് ബ്രദര്‍ പ്രോഗ്രാം തുടങ്ങുക. ഈ വര്‍ഷം ആ പുതുമ ബോളിവുഡ് താരം ശില്പ്പാ ഷെട്ടി ആയിരുന്നു. ശില്‍പ്പ പങ്കെടുക്കുന്നതു വഴി ഈ പ്രോഗ്രാമിനോട് പൊതുവെ ഉപേക്ഷ കാണിച്ചിരുന്ന ഇന്‍ഡ്യന്‍ വംശജരായ കാണീകളെക്കൂടി ആകര്‍ഷിക്കാന്‍ കഴിയുമെന്ന് അവര്‍ക്കറിയാമായിരുന്നു.
അങ്ങിനെ പരിപാടി തുടങ്ങി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പഴയ ബിഗ് ബ്രദര്‍ ഫേവറിറ്റ് ജേഡും കുടുംബവും പുതിയ താമസക്കാരായി ഷോയിലെത്തി.
പക്ഷേ പ്രോഗ്രാം പൊതുവേ ബോറാവുകയായിരുന്നു! കാണികള്‍ കുറഞ്ഞു. ബെറ്റുകള്‍ വക്കാന്‍ ആര്‍ക്കും താത്പര്യം ഇല്ലാതെയായി! പരിപാടി പൊളിഞ്ഞോ എന്ന് എല്ലാവരും സംശയിച്ചു തുടങ്ങി!
പക്ഷേ മറ്റൊരുകാര്യം ബിഗ് ബ്രദര്‍ ഹൌസില്‍ അരങ്ങേറുണ്ടായിരുന്നു. അത് മറ്റൊന്നുമായിരുന്നില്ല..ചില്ലറ അസൂയകള്‍..! അതും ശില്‍പ്പയോട്! വെള്ളക്കാരികള്‍ക്ക് ശില്‍പ്പയെക്കണ്ടപ്പോള്‍ത്തന്നെ അതു തോന്നിത്തുടങ്ങിയിരുന്നിരിക്കാം! ജേഡിന്റെ കൂടെച്ചേര്‍ന്ന് ഡാനിയേലും ജോയും തൊട്ടതിനും പിടിച്ചതിനുമെല്ലാം വാക്കുകള്‍ കൊണ്ട് ശില്‍പ്പയെ ആക്രമിക്കുവാന്‍ തുടങ്ങി.
സൌന്ദര്യം, അറിവ്, പെരുമാറ്റ മര്യാദകള്‍ ഇവയെല്ലാം ഒരു വ്യക്തിയില്‍ ഒരുമിച്ചു ചേര്‍ന്നതിലാവണം അവര്‍ക്കങ്ങനെ തോന്നുവാന്‍ കാരണം! ഈ വിക്രിയകള്‍ സദാചാരത്തിന്റെ സീമകള്‍ കടന്നു കയറിയപ്പോള്‍ ആളുകള്‍ പരാതിപ്പെടുവാന്‍ തുടങ്ങി. അതുവഴി പെരുവഴിയിലെത്തി നിന്ന ഈ പ്രോഗ്രാം വീണ്ടും ആളുകളുടെ സൂഷ്മ നിരീക്ഷണത്തില്‍ വന്നു.
ആരോപണത്തില്‍ കഴമ്പുണ്ടെന്നു ജനത്തിനു ബോധ്യമായി. ജനം പതിയെ ശില്‍പ്പയെ വീക്ഷിക്കാന്‍ തുടങ്ങി. കുട്ടിപ്പത്രങ്ങള്‍ ശില്‍പ്പയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. എല്ലാ ദിവസങ്ങളിലും പത്രങ്ങളില്‍ ശില്‍പ്പ നിറഞ്ഞു നിന്നു. ടെലിവിഷനിലും റേഡിയോയിലും വാര്‍ത്തകള്‍ മുറയ്ക്ക് വന്നു കൊണ്ടേയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റ്, ടോണി ബ്ലയര്‍, ഗോര്‍ഡണ്‍ ബ്രൌണ്‍, ലണ്ടണ്‍ മേയര്‍ തുടങ്ങിയവര്‍ ശില്‍പ്പക്ക് പിന്തുണയുമായി രംഗത്തു വന്നതോടെ ഇംഗ്ലണ്ടിലെ പ്രധാന സംസാരവിഷയമായി മാറുകയായിരുന്നു ശില്‍പ്പാ ഷെട്ടി.

തുടരും.....

പാശ്ചാത്യ മനസ്സുകള്‍ കീഴടക്കാന്‍ വന്ന പൌരസ്ത്യ സുന്ദരി

ബ്രിട്ടീഷ് ടെലിവിഷനില്‍ ന്യൂനപക്ഷ രാജ്യക്കാരുടെ താത്പര്യ സംരക്ഷണത്തിനായി സ്ഥാ‍പിതമായ ഒരു ചാനലാണ് ചാനല്‍ 4. ഗവണ്മെന്റാണ് ഈ ചാനലിന്റെ സ്പോണ്‍സര്‍മാര്‍. ഈ ചാനലിലെ പ്രോഗ്രാമുകളൊന്നും ബ്രിട്ടീഷ് ജന ജീവിതത്തിലെ പ്രാധാന്യ പരിപാടികളേ അല്ല. എന്നാ‍ല്‍ ഒരു പ്രോഗ്രാം അതില്‍ നിന്നും എപ്പോഴും വേര്‍പെട്ട് നിന്നിരുന്നു! അത് ബിഗ് ബ്രദര്‍ ആയിരുന്നു!
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വെള്ളക്കാരന്റെ മനസ്സില്‍ കടന്നു കയറാന്‍ ഈ പ്രോഗ്രാമിനു കഴിഞ്ഞു. അഭൂതപൂര്‍വമായ വരവേല്‍പ്പ് ഇതിലെ കളിക്കാര്‍ക്ക് എല്ലായ്പ്പോഴും നേടാനായി!
രണ്ടു വിഭാഗത്തിലുള്ള ബിഗ് ബ്രാദര്‍ നിലവിലുണ്ട്. പ്രശസ്തരുടെ വിഭാഗവും അപ്രശസ്തരുടെ വിഭാഗവും.
രണ്ടു വിഭാഗക്കാരുടെയും ബിഗ് ബ്രദര്‍ ഷോകള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബ്രിട്ടണില്‍ നടന്നു വരുന്നു. ടെലിവിഷന്‍ ചരിത്രത്തിലെ റെക്കാര്‍ഡ് വ്യൂവര്‍ഷിപ്പുമായി ബിഗ് ബ്രദര്‍ തിളങ്ങി നിന്നപ്പോള്‍ മറ്റു പ്രോഗ്രാം നിര്‍മ്മാതാക്കള്‍ എല്ലായ്പ്പോഴും ഇതിന്റെ ശില്‍പ്പികളെ അസൂയയോടു കൂടി മാത്രം നോക്കിക്കാണേണ്ടുന്ന ഒരു സ്ഥിതി തന്നെ നിലവില്‍ വന്നു.
എല്ലാ വര്‍ഷങ്ങളിലും ലാഭത്തില്‍ നിന്നും ലാഭത്തിലേക്ക് കുതിച്ച ഈ പ്രോഗ്രാം ചാനല്‍ 4 ന്റെ തന്നെ അന്നദാതാവായി മാറി! ഇതില്‍ പങ്കെടുത്ത സാധാരണക്കാരില്‍ പലരും പ്രശസ്തരും പണക്കാരുമായി പില്‍ക്കാലത്ത് മാറിത്തീര്‍ന്നു.
അതിലൊരാളായിരുന്നു ജേഡ് ഗുഡി എന്നു പേരുള്ള കറുത്ത വര്‍ഗ്ഗക്കാരന്റെ പിന്മുറക്കാരിയായ ഡെന്റല്‍ നേഴ്സ്. ഈ പ്രോഗ്രാമില്‍ പങ്കെടുത്തതിനു ശേഷം ദാരിദ്ര്യത്തില്‍ നിന്നും ഈ ബ്രിട്ടീഷ് അടിസ്ഥാനവര്‍ഗ്ഗക്കാ‍രി പണത്തിന്റെയും പ്രശസ്തിയുടെയും പടവുകള്‍ ചവിട്ടിക്കയറിയപ്പോള്‍ ബ്രിട്ടീഷ് സമൂഹം വളരെയേറെ സന്തോഷിച്ചു. അടിസ്ഥാനവര്‍ഗ്ഗ മനസ്സാ‍ഷി അവളെ നെഞ്ചിലേറ്റി!
എന്നാ‍ല്‍ അതൊന്നും അധികനാള്‍ നീണ്ടു നിന്നില്ല.
അകാലത്തില്‍ അതിന്റെയെല്ലാം അവസാനം അപ്രതീക്ഷിതമായി വരാന്‍ പോകുന്നുവെന്ന് ആരു കരുതി?
പടിഞ്ഞാറന്‍ മനസ്സുകള്‍ കീഴടക്കുവാനാ‍യി ഒരു കിഴക്കന്‍ സുന്ദരി വരാന്‍ പോകുന്നുവെന്ന് പ്രവചിക്കുവാന്‍ ഒരു പ്രവാചകനും കഴിഞ്ഞില്ല.

തുടരും........

മഞ്ഞു മഴ

മനസ്സൊന്നു തണുക്കണം.
മനസ്സിന്റെ ചൂടേറ്റ് അവനെഴുതിയ കടലാസ്സിലെ അക്ഷരങ്ങളെല്ലാം ആവിയായി പൊയ്ക്കൊണ്ടേയിരുന്നു.
സ്മാളടിച്ചാല്‍ ഫലമുണ്ടാകുമെന്നു കരുതി അടിച്ചു തീര്‍ത്ത ഒഴിഞ്ഞ കുപ്പികള്‍ അവനെ നോക്കി പല്ലിളിച്ചു കാണിച്ചു!
സ്മാളടിച്ചപ്പോള്‍ മനസ്സിന്റെ ചൂട് കൂടിയതേയുള്ളു!
ദേഷ്യം വരാതെ എന്തു ചെയ്യും?
‘സ്മാളുകള്‍ കണ്ടൂപിടിച്ചവനെ കണ്ടിരുന്നെങ്കില്‍ കശാപ്പു ചെയ്യാമായിരുന്നു!’ അവന്‍ ചിന്തിച്ചു!

അങ്ങിനെ നിരാശനായ അവന്റെ തുണക്കായി ദൈവമെത്തി!
ഒരു മഞ്ഞുമഴ പെയ്യുന്നത് ജനലിലൂടെ അവന്‍ കണ്ടു!
അവന്റെ മനസ്സ് തണുത്തു.
തണുക്കുക മാത്രമല്ല, തണുത്തുറഞ്ഞു.
ഉറഞ്ഞുറഞ്ഞ്, അവനും അവന്റെ ഉറഞ്ഞ മനസ്സും ഒരൈസു കട്ടയായി.
അവന്റെ സഹമുറിയന്‍ ജോലികഴിഞ്ഞു വന്ന്, ആ ഐസുകട്ട സ്മാളിലിട്ട് ഒറ്റ വലിപ്പിനു കുടിച്ചു!
അപ്പോഴും ജനലിലൂടെ മഞ്ഞു പെയ്യുന്നതു കാണാമായിരുന്നു.

പുതുവത്സരാശംസകള്‍

എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍