പാശ്ചാത്യ മനസ്സുകള്‍ കീഴടക്കാന്‍ വന്ന പൌരസ്ത്യ സുന്ദരി

ബ്രിട്ടീഷ് ടെലിവിഷനില്‍ ന്യൂനപക്ഷ രാജ്യക്കാരുടെ താത്പര്യ സംരക്ഷണത്തിനായി സ്ഥാ‍പിതമായ ഒരു ചാനലാണ് ചാനല്‍ 4. ഗവണ്മെന്റാണ് ഈ ചാനലിന്റെ സ്പോണ്‍സര്‍മാര്‍. ഈ ചാനലിലെ പ്രോഗ്രാമുകളൊന്നും ബ്രിട്ടീഷ് ജന ജീവിതത്തിലെ പ്രാധാന്യ പരിപാടികളേ അല്ല. എന്നാ‍ല്‍ ഒരു പ്രോഗ്രാം അതില്‍ നിന്നും എപ്പോഴും വേര്‍പെട്ട് നിന്നിരുന്നു! അത് ബിഗ് ബ്രദര്‍ ആയിരുന്നു!
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വെള്ളക്കാരന്റെ മനസ്സില്‍ കടന്നു കയറാന്‍ ഈ പ്രോഗ്രാമിനു കഴിഞ്ഞു. അഭൂതപൂര്‍വമായ വരവേല്‍പ്പ് ഇതിലെ കളിക്കാര്‍ക്ക് എല്ലായ്പ്പോഴും നേടാനായി!
രണ്ടു വിഭാഗത്തിലുള്ള ബിഗ് ബ്രാദര്‍ നിലവിലുണ്ട്. പ്രശസ്തരുടെ വിഭാഗവും അപ്രശസ്തരുടെ വിഭാഗവും.
രണ്ടു വിഭാഗക്കാരുടെയും ബിഗ് ബ്രദര്‍ ഷോകള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബ്രിട്ടണില്‍ നടന്നു വരുന്നു. ടെലിവിഷന്‍ ചരിത്രത്തിലെ റെക്കാര്‍ഡ് വ്യൂവര്‍ഷിപ്പുമായി ബിഗ് ബ്രദര്‍ തിളങ്ങി നിന്നപ്പോള്‍ മറ്റു പ്രോഗ്രാം നിര്‍മ്മാതാക്കള്‍ എല്ലായ്പ്പോഴും ഇതിന്റെ ശില്‍പ്പികളെ അസൂയയോടു കൂടി മാത്രം നോക്കിക്കാണേണ്ടുന്ന ഒരു സ്ഥിതി തന്നെ നിലവില്‍ വന്നു.
എല്ലാ വര്‍ഷങ്ങളിലും ലാഭത്തില്‍ നിന്നും ലാഭത്തിലേക്ക് കുതിച്ച ഈ പ്രോഗ്രാം ചാനല്‍ 4 ന്റെ തന്നെ അന്നദാതാവായി മാറി! ഇതില്‍ പങ്കെടുത്ത സാധാരണക്കാരില്‍ പലരും പ്രശസ്തരും പണക്കാരുമായി പില്‍ക്കാലത്ത് മാറിത്തീര്‍ന്നു.
അതിലൊരാളായിരുന്നു ജേഡ് ഗുഡി എന്നു പേരുള്ള കറുത്ത വര്‍ഗ്ഗക്കാരന്റെ പിന്മുറക്കാരിയായ ഡെന്റല്‍ നേഴ്സ്. ഈ പ്രോഗ്രാമില്‍ പങ്കെടുത്തതിനു ശേഷം ദാരിദ്ര്യത്തില്‍ നിന്നും ഈ ബ്രിട്ടീഷ് അടിസ്ഥാനവര്‍ഗ്ഗക്കാ‍രി പണത്തിന്റെയും പ്രശസ്തിയുടെയും പടവുകള്‍ ചവിട്ടിക്കയറിയപ്പോള്‍ ബ്രിട്ടീഷ് സമൂഹം വളരെയേറെ സന്തോഷിച്ചു. അടിസ്ഥാനവര്‍ഗ്ഗ മനസ്സാ‍ഷി അവളെ നെഞ്ചിലേറ്റി!
എന്നാ‍ല്‍ അതൊന്നും അധികനാള്‍ നീണ്ടു നിന്നില്ല.
അകാലത്തില്‍ അതിന്റെയെല്ലാം അവസാനം അപ്രതീക്ഷിതമായി വരാന്‍ പോകുന്നുവെന്ന് ആരു കരുതി?
പടിഞ്ഞാറന്‍ മനസ്സുകള്‍ കീഴടക്കുവാനാ‍യി ഒരു കിഴക്കന്‍ സുന്ദരി വരാന്‍ പോകുന്നുവെന്ന് പ്രവചിക്കുവാന്‍ ഒരു പ്രവാചകനും കഴിഞ്ഞില്ല.

തുടരും........

Comments :

1
ജെയിംസ് ബ്രൈറ്റ് said...
on 

കമന്റിന് വളരെ വളരെ നന്ദി.
ശില്‍പ്പ വിജയിയാകുന്നുവെങ്കില്‍ അതില്‍ നമുക്കെല്ലാം തീര്‍ച്ചയായും അഭിമാനിക്കാം