സുന്ദരി കരയുന്നു..!


സുന്ദരി കരഞ്ഞു..!
മനസ്സു തേങ്ങി കരഞ്ഞു!
കരയുമ്പോളവളില്‍
ശാകുന്തളം വിരിയും പോലും!
ആസ്വാദക ചെങ്ങാതിമാര്‍
കവിതകള്‍ രചിച്ചു!

കണ്ണുനീര്‍ത്തുള്ളികള്‍
മുത്തുമണികളാണത്രേ!
കരയുന്ന സുന്ദരികളില്‍
കവിതയുണ്ടു പോലും!
ശാകുന്തളങ്ങളെല്ലാം
അങ്ങിനെയുണ്ടായി!

Comments :

6 comments to “സുന്ദരി കരയുന്നു..!”
കാവലാന്‍ said...
on 

കാവ്യ ഭാവനേ നിനക്കഭിനന്ദനം
അഭിനന്ദനം.....അഭിനന്ദനം...

നിരക്ഷരന്‍ said...
on 

അവള്‍ കരഞ്ഞതെന്തിനാണെന്ന് മാത്രം ആരും അറിഞ്ഞില്ല.

ഫസല്‍ said...
on 

അഭിനന്ദനം...

ശിവ said...
on 

നല്ല ചിത്രവും വരികളും

JamesBright said...
on 

കമന്റു ചെയ്ത എല്ലാ ചങ്ങാതിമാര്‍ക്കും നന്ദി.

കാപ്പിലാന്‍ said...
on 

:)good