സത്യം പറഞ്ഞവനെ കൊന്നു..!


സത്യം പറഞ്ഞോനെ
കൊന്നതിന്‍
പിറ്റേന്നോ,
കള്ളം പറഞ്ഞവന്‍
രാജാവായി!

പാതകം ധാരാളം
മഴപോലെ
പെയ്തപ്പോള്‍
പാതി കുടിച്ചോനോ
മന്ത്രിയായി!

Comments :

9 comments to “സത്യം പറഞ്ഞവനെ കൊന്നു..!”
കാപ്പിലാന്‍ said...
on 

അതങ്ങനെയാണ് ജെയിംസ്.
സത്യം ഒരിക്കലും പറയാന്‍ പാടില്ല .കള്ളന്മാര്‍ ഭരിക്കുന്ന ഈ രാജ്യത്തില്‍ സത്യത്തിനു എന്ത് വില ..
വളരെ നല്ല കവിത
മനോജ് എന്നോട് എല്ലാം പറഞ്ഞു . നാടകവേദിയിലേക്ക് സ്വാഗതം

JamesBright said...
on 

കാപ്പിലാന് നന്ദി.

നിരക്ഷരന്‍ said...
on 

മനോഹരമായിരിക്കുന്നു ഈ കുഞ്ഞുകവിത.
ഒരു ചിന്തയ്ക്കുള്ള വഹ ഒളിഞ്ഞ് കിടപ്പുണ്ടിതില്‍.
:)

JamesBright said...
on 

നിരക്ഷരാ..എനിക്കിനി അക്ഷരം അഭ്യസിച്ചു തുടങ്ങാം..അല്ലേ..?

RaFeeQ said...
on 

നന്നായിട്ടുണ്ട്‌..

ഗീതാഗീതികള്‍ said...
on 

അതെപ്പോഴും അങ്ങനെയാണല്ലോ. സത്യം പറയുന്നവനെകൊല്ലും, കള്ളം പറയാനറിയുന്നവര്‍ ഭരിക്കും.

റീനി said...
on 

കള്ളമ്മാര്‍ ഭരിക്കുന്ന നാട്ടില്‍ സത്യം പറയുന്നത് കുറ്റമല്ലേ?

ഒരു സത്യം പറഞാല്‍ പിന്നെ അതിനെ മറച്ചുവെക്കാന്‍ വേരൊരു സത്യം പറയേണ്ടിവരും.

ഇതുവഴിവരുന്നത് ആദ്യമായിട്ടാണ്.

നല്ല കവിത!

JamesBright said...
on 

റഫീക്ക്, ഗീതാഗീതികല്‍, റീനി,
നിങ്ങള്‍ക്കെല്ലാം എന്റെ ഒരായിരം നന്ദി..!

കാലമാടന്‍ said...
on 

ജെയിംസ്, സത്യം പറഞ്ഞു...
സൂക്ഷിച്ചോ... കള്ളം പറയുന്നവന്റെ മുന്നില്‍ ചെന്നു പെടല്ലേ...
നല്ല കൊച്ചു കവിത.
ഭാവുകങ്ങള്‍...
-----------------------------------------
"കണ്ടവരില്ലേ? കേട്ടവരില്ലേ? ഈ തസ്കരവീരനെ പിടികൂടണ്ടേ?"