കേരളം വളരുന്നു..!

ലിവര്‍പൂളില്‍ ചില അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങുവാനായി ഞാനിന്ന് കുടുംബസമേതം
പോയിരുന്നു. അവിടുത്തെ തെരുവുകളിലൂടെ നടന്നപ്പോള്‍ കുറെ അക്ഷരങ്ങള്‍
എന്നെ അറിയാതെ അവിടെ പിടിച്ചു നിര്‍ത്തി. കാരണം ഞാനവയെ ഒരിക്കലും അവിടെ പ്രതീക്ഷിച്ചിരുന്നില്ല.!






അങ്ങിനയാണ് കാര്യങ്ങള്‍ അല്ലേ..?
ഇതൊരു മലയാളിയുടെ കടയാവണം..!
കൊള്ളാം..!






മലയാളികള്‍ വളരട്ടേ..കേരളം വളരട്ടേ..!



ഇതിന്റെയെല്ലാം തൊട്ടടുത്തായുള്ള ഒരു ചൈനാ ടൌണിന്റെ കവാടത്തിന്റെ ചിത്രമാണ് താഴെക്കാണുന്നത്.






അവസാനം വീട്ടിലേക്കു പോകുന്ന വഴിയില്‍, പണ്ടെങ്ങോ സ്കൂളില്‍ കേട്ടിരുന്ന ഒരു കവിത എനിക്കോര്‍മ്മ വന്നു.

“കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ..
കേറിയും കടന്നും..“

ഇതാരാണെഴുതിയതെന്നും ഇതിന്റെ ബാക്കിയെന്താണെന്നും ആര്‍ക്കെങ്കിലും അറിയാമോ..?

കള്ളന്മാരില്‍ നിന്നും ചതിയന്മാരിലേക്കുള്ള ദൂരം


കള്ളന്മാരില്‍ നിന്നും
ചതിയന്മാരിലേക്കിന്ന്
അറുപത്തിയൊന്നിന്റെ
ആക്രാന്തത്തിളക്കം!

അടിയാന്റെ കയ്യിലിന്നും
വളയാണു ചങ്ങല..!
പണമില്ലാത്തവനെല്ലാം
പെരുവഴിയില്‍ മയങ്ങാം!

ഭരിക്കുന്നോന്റെ മോന്തായം
മരിക്കുവോളം മാറില്ല..!
വെള്ളക്കാരായി മാറുന്നു
ഭരണം കിട്ടും നാട്ടുകാര്‍..!

നരകത്തിന്റെ അടിയിലെ സ്വര്‍ഗ്ഗം

പണം വെറും
പിണമാണെന്ന്
പറഞ്ഞവനെ
നാട്ടുകാര്‍ പിടികൂടി!
എന്നിട്ട്,
പൊതിരെ തല്ലി!

നരകത്തിന്റെയും
അടിയിലാണ്
സ്വര്‍ഗ്ഗമെന്നു
പറഞ്ഞവനെയവര്‍
തല്ലാതെ
വെറുതെവിട്ടു!

അവനാകട്ടെ
മത നേതാക്കളോടും
രാഷ്ട്രീയക്കാരോടും
സംഘംചേര്‍ന്ന്
ജനത്തെപ്പിടിച്ച്
കുഴികളിലേക്ക് തള്ളി!

സൌഹൃദ ദിന ആശംസകള്‍

Friendship Day Graphics





മനസ്സിനു കുളിരേകും
നമ്മുടെയീ ചങ്ങാത്തം
ഇണക്കവും പിണക്കവും
മധുരമീ ജീവിതം
പങ്കുവക്കാം ചിന്തകള്‍
ഇന്നുമെന്നും നമുക്ക്..
നേരുന്നു നന്മകള്‍
ഈ സൌഹൃദ ദിനത്തില്‍



എല്ലാ ബൂലോക നിവാസികള്‍ക്കും എന്റെ ആശംസകള്‍.

കാവല്‍ക്കാരായ അക്ഷരങ്ങള്‍

02102005(005)

നിറമുള്ള അക്ഷരങ്ങള്‍
വര്‍ണ്ണത്തില്‍ കാ‍ണുന്ന
സ്വപ്നങ്ങളെപ്പോലെയാണ്..!
ഫ്രിഡ്ജിന്റെ വാതിലില്‍
അവരൊട്ടിയിരുന്നു.
ഉള്ളില്‍ ശീതീകരിച്ചിരുന്ന
വാക്കുകള്‍ക്കും സ്വപ്നങ്ങള്‍ക്കും
വാതിലിന്‍ പുറത്തവര്‍
കാവലിരുന്നു...!