ആമുഖം
ഇത് കുട്ടികള്‍ക്കു വേണ്ടി പണ്ടെഴുതിയ ഒരു കഥയാണ്.
സ്ക്രിപ്റ്റു രൂപത്തിലാവും ഇക്കഥ പോകുക.
രണ്ടു കുട്ടികളുടെ മനസ്സിലൂടെയാണ് ഈ കഥ സഞ്ചരിക്കുന്നത്.
മുതിന്നവര്‍ക്കും വായിച്ചു നോക്കാം.
കൂടുതല്‍ പറയാന്‍ നില്‍ക്കാതെ കഥ തുടങ്ങട്ടെ!
അമ്മൂമ്മ
സീന്‍- ഒന്ന്
ഔട്ട് ഡോര്‍
സന്ധ്യയോടടുത്ത സമയം.
ഇരുട്ടു വ്യാപിക്കുവാന്‍ തുടങ്ങുന്നു.
രംഗത്ത്.
ഇമ്മാനുവല്‍(പത്തു വസ്സിനോടടുത്ത് പ്രായം)
പള്ളീലച്ചന്മാര്(2)
കന്യാസ്ത്രീകള്‍(2)
മറ്റു കുട്ടികള്‍(20)
മലനിരകള്‍ കടന്നു പോകുന്ന ഒരു ടൂറിസ്റ്റ് ബസ്സ്.
ഇന്‍ഫന്റ് ജീസസ് ഓര്‍ഫനേജ് എന്ന് ബസ്സിന്റെ മുമ്പിലായി ഒരു ബാനര്‍ ഉണ്ട്.
ബസ്സിനകം.
അഞ്ചുവയസ്സുമുതല്‍ പന്ത്രണ്ടു വയസ്സുവരെയുള്ള ആണ്‍കുട്ടികളാണ് അതിലുണ്ടായിരുന്നത്.
രണ്ടച്ചന്മാരും രണ്ടു കന്യാസ്ത്രീകളും ബസ്സിലുണ്ട്.
ക്ഷീണം കൊണ്ട് കുട്ടികളെല്ലാം ഏതാണ്ട് മയങ്ങിയ അവസ്ഥയിലാണ്.
ബസ്സ് യാത്ര തുടരുന്നു.
ഒരു മഴ പെയ്യുവാന്‍ തുടങ്ങുന്നു.
ബസ്സിനുള്ളില്‍ ഇരിക്കുന്ന ഇമ്മാനുവല്‍. ബസ്സിന്റെ പിറകിലെ വലതുവശത്തുള്ള മൂലയിലാണ് അവനിരുന്നിരുന്നത്. തണുപ്പായതിനാല്‍, ഒരു കമ്പിളിപ്പുതപ്പ് അവന് പുതച്ചിരുന്നു.
ബസ്സിന്റെ ഗ്ലാസ് സ്ക്രീനിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്ന ഇമ്മാനുവേല്‍.
ആകാശത്തില്‍ ഒരു തിളങ്ങുന്ന വസ്തു ഇമ്മാനുവേലിന്റെ ശ്രദ്ധയില്‍പ്പെടുന്നു. ഒരു പട്ടം പോലെ തിളങ്ങുന്ന ഒരു സാധനം! ബസ്സിന്റെ ഗതിയെ അതും പിന്തുടരുന്നു! ആദ്യമൊക്കെ അവഗണിക്കുവാന്‍ നോക്കിയെങ്കിലും, ഈ തിളങ്ങുന്ന പട്ടത്തിനെ അവഗണിക്കുവാന്‍ ഇമ്മാനുവേലിനു കഴിയുന്നില്ല.
ആഹാരം കഴിക്കുവാനായി ബസ്സ് നിറുത്തുന്നു. ഏകാന്തമെന്നു തോന്നിയേക്കാവുന്ന ഒരു സ്ഥലം.
ഒരു റെസ്റ്റോറന്റ്.
പള്ളീലച്ചന്(1):“എല്ലാവരും വരിവരിയായി ഇറങ്ങുക”
കന്യാസ്ത്രീകളും കുട്ടികളും ഇറങ്ങുന്നു. എല്ലാവരും റെസ്റ്റോറന്റിലേക്ക് പോകുന്നു.
ഇമ്മനുവേല്‍ തന്റെ സീറ്റില്‍ പുതച്ചിരുന്നുറങ്ങി.
അച്ചനവനെ വിളിച്ചുണര്‍ത്തുന്നു.
അവനാകട്ടെ ഉണര്‍ന്നതിനുശേഷം തന്റെ ബാഗ് സീറ്റില്‍ വച്ച് കമ്പിളിവിരിച്ച് അതിനെ മൂടുന്നു.
അവനവിടെ ഉറങ്ങുകയാണെന്നേ അതു കണ്ടാല്‍ തോന്നുമായിരുന്നുള്ളു!
പുറത്തിറങ്ങുന്ന ഇമ്മാനുവേല്‍.
അച്ചന്മാരും മറ്റെല്ലാവരും ഭക്ഷണം കഴിക്കുവാനായി പോയിക്കഴിഞ്ഞിരുന്നു.
ആകാശത്തില്‍ അതാ വീണ്ടും ആ പട്ടം.
മനോഹരമായ ആ വിസ്മയം അവനെ മാടി വിളിച്ചു.
അവനതിനു പിറകേ തന്റെ യാത്ര ആരംഭിക്കുന്നു.
ഭക്ഷണം കഴിച്ചതിനുശേഷം അച്ചന്മാര് കുട്ടികളെ ബസ്സില്‍ ചെക്കു ചെയ്യുന്നു.
ഇമ്മാനുവേല്‍ തന്റെ പുതപ്പിനടിയിലുണ്ടെന്ന് അവര്‍ കരുതുന്നു.
ബസ്സ് അതിന്റെ യാത്ര തുടരുന്നു.
അമ്മൂമ്മ-1
ജെയിംസ് ബ്രൈറ്റ് , Saturday, December 27, 2008
Subscribe to:
Post Comments (Atom)
ഇമ്മാനുവേല്‍ തന്റെ പുതപ്പിനടിയിലുണ്ട്. അങ്ങനെ തന്നെ കരുതാം.
ആദ്യമായി ഈ കഥക്ക് കമന്റെഴുതിയ ലതിക്കു നന്ദി.
ഇല്ല.. ആ പുതപ്പിനടിയില്‍ ഇമ്മാനുവേല്‍ ഉണ്ടായിരുന്നില്ല!
സഹോദരാ,
അനുമോദനങ്ങള്‍ .....
ഇനിയും തുടരുക....
good one ..
ബ്രൈറ്റ്, ഇതു കൊള്ളാമല്ലോ. പണ്ട് സ്കൂളില്‍ പഠിച്ച ‘ഫ്ലൈയിങ്ങ് സാസ്സര്‍’ എന്ന കഥ ഓര്‍മ്മ വരുന്നു.
എന്തായാലും എക്സൈറ്റിങ്ങ് .
@ബാജി:നന്ദി
@കാപ്പിത്സ്:താങ്ക്യൂ
@ഗീത്;വായിച്ചതിനു നന്ദി.
എല്ലാവരും വീണ്ടും വരുക.
ആദ്യമായാണ് ഇവിടെ ....
മിക്ക പോസ്റ്റുകളും കണ്ടു..നന്നായിരിക്കുന്നു..ആശംസകള്‍..ഇനിയും വരാം..
@സ്മിതാ ആദര്‍ഷ്: വന്നതിനും കമന്റെഴുതിയതിനും നന്ദി.
വീണ്ടും വരുക.