നാട്ടില്‍ ഫോണ്‍ വിളിച്ചപ്പോള്‍ക്കിട്ടിയ വാര്‍ത്തകള്‍ മനസ്സിനു വിഷമമേകുന്നവയായിരുന്നു.
എന്റെ ചെങ്ങാതി രാജുവിന്റെ പന്ത്രണ്ടു വയസ്സുകാരി മകള്‍ അപ്രതീക്ഷിതമായി മരിച്ചു!
ആ കുട്ടിക്ക് ഒരസുഖവും ഉണ്ടായിരുന്നില്ല.
ഇക്കാലത്തും ഇങ്ങിനെയുള്ള മരണങ്ങള് സംഭവിക്കുമോ?
കിഡ്നി തകരാറിലായിരുന്നത്രേ!
കേള്‍ക്കുമ്പോള്‍ വിശ്വസിക്കുവാന്‍ പ്രയാസം!
അവനെ കോണ്ടാക്റ്റു ചെയ്യുവാന്‍ വളരെ പാടുപെട്ടു.
ഒരു ഫോണും അവന് എടുക്കുന്നുണ്ടായിരുന്നില്ല. അതിനുള്ള മാനസ്സികാവസ്ഥ വേണമല്ലോ!
ദൈവം അവന് ശക്തി പകരട്ടെ!
പിന്നെ..ജ്ഞാനശീലന് മരിച്ചു!
അവനെ ഒരു പാമ്പു കടിച്ചു. പാമ്പ് അവന്റെ കൂടെ കിടന്നുറങ്ങി!
ജനം പാമ്പിനെയും തല്ലി മയക്കി ജ്ഞാനശീലനെയും കൊണ്ട് ആശുപത്രിയില്‍ ചെന്നപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു!
റബ്ബറിനു കള ചെത്തിമിനുക്കി നിന്ന ജ്ഞാനശീലനെ പാമ്പു കടിച്ചത് അവന് അറിഞ്ഞില്ല. കുറെനേരം കഴിഞ്ഞപ്പോള്‍ അവനവിടെക്കിടൊന്നൊന്നു മയങ്ങി. കഞ്ചാവു ലഹരിയായിരിക്കും എന്ന് മറ്റു തൊഴിലാളികള്‍ കരുതി!
കുറ്ക്കഴിഞ്ഞപ്പോളാണ് അവന്റെ മൂക്കിലൂടെ ചോരവരുന്നത് എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടത്.
ഒരണലി അവന്റെയടുത്ത് മയങ്ങുന്നത് കണ്ടപ്പോളാണ് ജനത്തിന് സംഭവത്തിന്റെ ഗൌരവം മനസ്സിലായത്!
അണലിയെ അടിച്ചു മയക്കി ജ്ഞാനശീലനുമായി ജനം അടുത്തുള്ള ആശുപത്രിയിലെത്തിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല.
അവന് മരിച്ചുപോയിരുന്നു.
വിഷമ വാര്‍ത്തകള്‍
ജെയിംസ് ബ്രൈറ്റ് , Friday, December 26, 2008
Subscribe to:
Post Comments (Atom)
ദുഃഖത്തില്‍ പങ്കു ചേരുന്നു..
ഈ സംഭവങ്ങള്‍ വിഷമം തരുന്നവയാണ്....എനിക്കും വിഷമം തോന്നുന്നു....