ലിവര്‍പൂളില്‍ ചില അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങുവാനായി ഞാനിന്ന് കുടുംബസമേതം
പോയിരുന്നു. അവിടുത്തെ തെരുവുകളിലൂടെ നടന്നപ്പോള്‍ കുറെ അക്ഷരങ്ങള്‍
എന്നെ അറിയാതെ അവിടെ പിടിച്ചു നിര്‍ത്തി. കാരണം ഞാനവയെ ഒരിക്കലും അവിടെ പ്രതീക്ഷിച്ചിരുന്നില്ല.!
അങ്ങിനയാണ് കാര്യങ്ങള്‍ അല്ലേ..?
ഇതൊരു മലയാളിയുടെ കടയാവണം..!
കൊള്ളാം..!
മലയാളികള്‍ വളരട്ടേ..കേരളം വളരട്ടേ..!
ഇതിന്റെയെല്ലാം തൊട്ടടുത്തായുള്ള ഒരു ചൈനാ ടൌണിന്റെ കവാടത്തിന്റെ ചിത്രമാണ് താഴെക്കാണുന്നത്.
അവസാനം വീട്ടിലേക്കു പോകുന്ന വഴിയില്‍, പണ്ടെങ്ങോ സ്കൂളില്‍ കേട്ടിരുന്ന ഒരു കവിത എനിക്കോര്‍മ്മ വന്നു.
“കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ..
കേറിയും കടന്നും..“
ഇതാരാണെഴുതിയതെന്നും ഇതിന്റെ ബാക്കിയെന്താണെന്നും ആര്‍ക്കെങ്കിലും അറിയാമോ..?
കേരളം വളരുന്നു..!
ജെയിംസ് ബ്രൈറ്റ് , Tuesday, August 26, 2008കള്ളന്മാരില് നിന്നും ചതിയന്മാരിലേക്കുള്ള ദൂരം
ജെയിംസ് ബ്രൈറ്റ് , Thursday, August 14, 2008നരകത്തിന്റെ അടിയിലെ സ്വര്‍ഗ്ഗം
ജെയിംസ് ബ്രൈറ്റ് , Friday, August 8, 2008പണം വെറും
പിണമാണെന്ന്
പറഞ്ഞവനെ
നാട്ടുകാര്‍ പിടികൂടി!
എന്നിട്ട്,
പൊതിരെ തല്ലി!
നരകത്തിന്റെയും
അടിയിലാണ്
സ്വര്‍ഗ്ഗമെന്നു
പറഞ്ഞവനെയവര്‍
തല്ലാതെ
വെറുതെവിട്ടു!
അവനാകട്ടെ
മത നേതാക്കളോടും
രാഷ്ട്രീയക്കാരോടും
സംഘംചേര്‍ന്ന്
ജനത്തെപ്പിടിച്ച്
കുഴികളിലേക്ക് തള്ളി!
സൌഹൃദ ദിന ആശംസകള്‍
ജെയിംസ് ബ്രൈറ്റ് , Sunday, August 3, 2008കാവല്‍ക്കാരായ അക്ഷരങ്ങള്‍
ജെയിംസ് ബ്രൈറ്റ് , Saturday, August 2, 2008
Subscribe to:
Posts (Atom)