മൌനം

കടലുകള്‍ താണ്ടി
പറക്കാന്‍ കഴിയുന്ന
കാറ്റിനു മൌനം!
തിരകളെ താണ്ടി
തീരത്തണയുന്ന
കടലിനും മൌനം!
ഗോളത്തില്‍നിന്നും
ഗോളത്തിലെത്തുന്ന
വെയിലിനും മൌനം!
കാലങ്ങള്‍ പിന്നിട്ട്
കാലത്തിലെത്തുന്ന
മനസ്സിനും മൌനം!
പൊട്ടിച്ചിരിയെല്ലാം
പൂത്തിരിയാക്കുമെന്‍
കണ്മണിക്കും എന്തേ
മൌനം?
എന്റെ സ്വപ്നങ്ങള്‍ക്കെന്താണു
മൌനം?

Comments :

4 comments to “മൌനം”
കൈപ്പള്ളി said...
on 

നല്ല കവിത.

തറവാടി said...
on 

:)

വല്യമ്മായി said...
on 

വാചാലം എല്ലാ മൗനങ്ങളും

JamesBright said...
on 

കൈപ്പള്ളി, തറവാടി, വല്യമ്മായി തുടങ്ങിയ പ്രമുഖരുടെ കമന്റുകള്‍ക്ക് വളരെ,വളരെ നന്ദി.