മഞ്ഞുപോലെ ഒരു സ്വപ്നം

മഞ്ഞുപോലെ ഒരു സ്വപ്നം
മനസ്സിലെങ്ങോ ഒരു ദുഃഖം!
മലരായ് മധുവായ് മാറിടാനായ്
മനസ്സിലെങ്ങോ ഒരു മോഹം..
മനസ്സിലെങ്ങോ ഒരു മോഹം
(മഞ്ഞുപോലെ...)


സ്വപ്നത്തിലന്നൊരു സന്ധ്യയില്‍
കണ്ടു ഞാന്‍ നിന്നെ ഒരു നാളില്‍
മോഹങ്ങള്‍ പൂവിട്ട വേളയില്‍
ആത്മാവിന്‍ ദാഹമായ് നീ..
(മഞ്ഞുപോലെ..)


എന്നോടു ചൊല്ലാതെ പോയിടുമോ നീ
എന്‍ മാനസ്സത്തില്‍ നിന്നെവിടേക്കോ?
സ്വപ്നങ്ങള്‍ക്കേകിയ വര്‍ണ്ണങ്ങളെല്ലാം
മാഞ്ഞൊരോര്‍മ്മയായ് മാറിടുമോ..?
(മഞ്ഞുപോലെ..)

(മഞ്ഞുപോലെ ഒരു സ്വപ്നം എന്ന ടെലിഫിലിമിലെ ഒരു ഗാനം)


മഞ്ഞുപോലെ ഒരു സ്വപ്നത്തിന്റെ ഷൂട്ടിംഗ് വേളയില്‍

Comments :

2 comments to “മഞ്ഞുപോലെ ഒരു സ്വപ്നം”
ശ്രീ said...
on 

:)

നിരക്ഷരന്‍ said...
on 

ഇത് ഏത് ചാനലിലാ വരുന്നത് മാഷേ ?