സ്വപ്നം, യക്ഷി, പൂക്കള്‍, നന്മ..!


സ്വപ്നങ്ങളില്ലാതിരുന്നെങ്കില്‍
മനസ്സുകള്‍ക്ക് മരിക്കേണ്ടുന്ന
ആവശ്യം വരില്ലായിരിക്കാം..!
പുഷ്പങ്ങളിവിടെയില്ലാതിരുന്നെങ്കില്‍
യക്ഷികള്‍ക്കൊരിക്കലും
ഇലഞ്ഞിഗന്ധം ഉണ്ടാകുമായിരുന്നില്ല!

സ്നേഹം ചന്തയില്‍ കിട്ടുന്നില്ല,
തലച്ചോറിലൊരിക്കലും ഭൂകമ്പവുമില്ല!
നാടിനു ഭ്രാന്തു പിടിച്ചാലും,
നാട്ടാരിളകിമറിഞ്ഞെന്നാലും,
നല്ല മനസ്സുകളില്ലാഞ്ഞെന്നാല്‍
നന്മയെ നമുക്കു കാണാന്‍ കഴിയുമോ?

Comments :

0 comments to “സ്വപ്നം, യക്ഷി, പൂക്കള്‍, നന്മ..!”