ദൈവം ബൂലോകത്തിനെ ഒരു കുന്നിന്റെ രൂപത്തില്‍ ഉണ്ടാക്കിയതിനു ശേഷം ഉറങ്ങുവാന്‍ പോയി.
പിറ്റേന്നു രാവിലെ ആ കുന്ന് മൊട്ടയാണെന്നു ദൈവം കണ്ടു..!
അവിടെ ഏകാന്തതയും വിരഹവും വിളയാന്‍ പോകുന്നുവെന്നു മനസ്സിലാക്കിയ ദൈവം അഞ്ജലി ഓള്‍ഡ് ലിപി, യൂണി കോഡ്,
വരമൊഴി, ഇളമൊഴി തുടങ്ങിയ മാരികളെയും മന്ത്രങ്ങളെയും ആ കുന്നിലേക്ക് അഴിച്ചുവിട്ടു..!
എന്നിട്ട് വീണ്ടും ദൈവം പോയിക്കിടന്ന് നല്ലതുപോലെ ഉറങ്ങി!
കുന്നില്‍ കുഞ്ഞു,കുഞ്ഞു ബോഗുകള്‍ മുളച്ചുവരുന്ന കാഴ്ച്ച കണ്ട് പിറ്റേന്ന് ദൈവത്തിന്റെ മനസ്സു കുളിര്‍ത്തു.
ബ്ലോഗുകളുടെ ഉടമസ്ഥാവകാശം അന്നുതന്നെ ദൈവം മനുഷ്യര്‍ക്കു കൈമാറുകയും ചെയ്തു!
******************************************************************************
അങ്ങിനെയാണത്രേ ബ്ലോഗുകള്‍ ഉണ്ടായത്! പിന്നീട് എന്തൊക്കെയാണു സംഭവിച്ചു കൊണ്ടിരിക്കുന്നെന്ന് അറിയുവാന്‍ ദിവസവും മൂന്നു നേരം വീതം ബ്ലോഗുകള്‍ വായിക്കുക!
മലയാളം കമ്പ്യൂട്ടര്‍ ലിപികള്‍ വികസിപ്പിച്ചെടുത്തവര്‍ ദയവുചെയ്ത് ക്ഷമിക്കണം(ദൈവം നിങ്ങളിലൂടെ പ്രവര്‍ത്തിച്ചുവെന്നു കരുതുക)
ബൂലോക ഉല്‍പ്പത്തി
ജെയിംസ് ബ്രൈറ്റ് , Sunday, May 25, 2008
Subscribe to:
Post Comments (Atom)
ആ ചിത്രം സൂപ്പര്‍...
ഹ ഹ
അങ്ങനെയായിരുന്നല്ലേ കാര്യങ്ങള്‍.
ജെയിംസ് ,
ഉല്പത്തി ,പുറപ്പാട് ,ലേവ്യ ,സംഖ്യാ ,ആവര്‍ത്തനം ...ഓര്‍മ്മയുണ്ടല്ലോ ഇത് .
ഉല്പത്തി -ലിപി ഉണ്ടായത് .
പുറപ്പാട് -ബ്ലോഗേര്‍സ് യുണിയന്‍ പുറപ്പെടുന്നു
ലേവ്യ -ഒരു ബ്ലോഗ്ഗറിന്റെ പേര്
സംഖ്യാ -കമെന്റുകളുടെ എണ്ണം -ബ്ലോഗ്ഗര്സ് എണ്ണം
ആവര്‍ത്തനം -ഇതെല്ലാം വീണ്ടും വീണ്ടും വരുന്നു
ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു .
അവസാനം ആമേന്‍ പറയാന്‍ വിട്ടു പോയൊ? ഇനി ഞാന്‍ തന്നെ പറഞ്ഞേക്കാം
ഇക്കണ്ടതെല്ലം സൃഷ്ടിച്ച കരുണാമയനായ ദൈവത്തിനു സ്തുതി...
സെന്റ് ഗൂഗിള്‍ പുണ്യവാളാ കാത്തോളണെ..
ആമേന്‍...:)
ഹി..ഹി...ബൂലോഗ ഉല്‍പ്പത്തി ഇങ്ങനെയായിരുന്നുല്ലേ...മനുഷ്യന് പരിണമിച്ചു ബ്ലോഗ്ഗിങ് നടത്തുന്നതു വരെയുള്ള ചിത്രം കൊള്ളാം ട്ടാ....ഇനിയതിനു അപ്പുറത്തോട്ട് എന്തെല്ലാം കാണേണ്ടി വരുമോ എന്തോ.....:)
എന്റമോ ഈ ജെയിസച്ചായന്റെ ഒരു കാര്യമെ
@ശിവ: നല്ല പടം അല്ലേ..അടിച്ചു മാറ്റിയതാ..!
@ ആഷ: അതെ..അങ്ങിനെയാണു കാര്യങ്ങളുടെ കിടപ്പ്..!
@കാപ്പിലാന്:എന്റെ കാപ്പിലാനെ ഇതെല്ലാം കൂടി പറഞ്ഞ് എന്നെ കണ്ഫ്യൂഷനാക്കരുതെ..!
@യാരിദ്:അതു തന്നെയാ എന്റെയും ചോദ്യം..യാരിദ്..?
സത്യം പറയണമെല്ലോ..ആമേന്‍ പറയാന്‍ ഞാന്‍ വിട്ടു പോയി. പള്ളീല് പോകാത്തതിന്റെ ഒരു കുറവേ..!
@റോസ്: അതേ..അതാണു ബൂലോകത്തിന്റെ ഉല്‍പ്പത്തി..!ഇനി നമുക്കു എന്തെല്ലാം കാണേണ്ടതായി
വരുമെന്നു നമുക്കു കാത്തിരുന്നു കാണാം..!
@ അനൂപ്: ബ്ലോഗു ദൈവമായ കരാമേലപ്പന്റെ കാരുണ്യം എന്നുമെന്നും എല്ലാവര്ക്കും ഉണ്ടാകുമാറാകട്ടേ..!
Doc,
I didnt even know that u had started blogging in Malayalam! Wow! Feels great to be here!!
U just got urself another reader!!
:)
നന്ദി വേലു.
എന്റെ മലയാളം ബ്ലോഗിലേക്ക് സ്വാഗതം.
ഡോ. ജയിംസ് ബ്രൈറ്റ് ’സ് തിയറി ഓഫ് എവല്യൂഷന്‍ ഓഫ് ബ്ലോഗ്ഗേര്‍സ് ........
പിന്നേയ്, ആ ബൂലോകകുന്നില് എവിടെയെവിടെയൊക്കെയാണ് നമുക്ക് ഓരോരുത്തര്‍ക്കും പതിച്ചുതന്നിട്ടൂള്ള 2 സെന്റ് ബ്ലൂമി എന്ന് അടയാളപ്പെടുത്തിയ ബ്ലാപ്പ് കിട്ടുമോ?
ഗീതാഗീതികള്‍:“അതേ..അങ്ങിനെയാണതേ..ബൂലോകം ഉണ്ടായത്..പിന്നെ ഈ ബൂലോകക്കുന്നിന്റെ മാപ്പ്
ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്താന്‍ നമ്മുടെ കാപ്പിലാന് മുതലാളി ശ്രമങ്ങല്‍ ആരംഭിച്ചു കഴിഞ്ഞു..!”
നല്ല കാര്യം ..........വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം