മിണ്ടരുത്..!

ഒന്നും മിണ്ടരുത്,
എന്നാല്‍ നമുക്കു
സന്തുഷ്ടരാകാം!
ചിരിക്കരുത്
എങ്കില്‍ നമ്മള്‍
സ്വീകാര്യരാകാം!
കലികാലം നമ്മെ
കാര്‍ന്നുതിന്നുന്നു!
അതുകൊണ്ട് നമുക്ക്
അറ്റകൈ പ്രയോഗിക്കാം!
എങ്ങിനെ?
ഇതാ ഇങ്ങിനെ...
എന്തു കണ്ടാലും
ഒരിക്കലും മിണ്ടരുത്...!
എന്നിട്ട്,
ചിരിയും സന്തോഷവും
പൂഴ്ത്തിവയ്ക്കുക!
അതുപയോഗിക്കുവാന്‍
കഴിയുന്ന കാലത്തിനായി
നാമെല്ലാം കാതോര്‍ക്കുക!

Comments :

2 comments to “മിണ്ടരുത്..!”
തറവാടി said...
on 

അര്ത്ഥമുള്ള വര്രികള്‍‌ :)

JamesBright said...
on 

ബ്ലോഗില്‍ വന്നതിനും കമന്റെഴുതിയതിനും വളരെ , വളരെ നന്ദി!
എന്നും എപ്പോഴും നല്ലതു തന്നെ സംഭവിക്കട്ടെ!