ഓര്‍മ്മകള്‍

ഓര്‍മ്മകള്‍..ഇതാ
ചിറകേറിവരുന്നു..
മനസ്സിന്റെ മച്ചില്‍
കുടിയിരിക്കുവാനായി..!

മധുരമുണ്ടെങ്കിലും
അതിലുമധികമായ്
വേദനയേകുന്നീ
ഓര്‍മ്മകളില്‍ പലതും..!

ആത്മാവിനെന്നും
നൊമ്പരം നല്‍കുവാന്‍
എന്തിനു നിങ്ങളീ
വിരുന്നായി വരുന്നു..?

Comments :

4 comments to “ഓര്‍മ്മകള്‍”
സു | Su said...
on 

കയ്പ്പുള്ളതുണ്ടെങ്കിലേ, മധുരമുള്ളതിന്റെ വില പൂര്‍ണ്ണമായി അറിയൂ.

JamesBright said...
on 

വളരെ ശരിയാണ് സൂ..
ഇന്നു രാവിലേ ഞാന്‍ ഒരുപാടു കാര്യങ്ങള്‍, അതായത് എന്റെ ജീവിതത്തെപ്പറ്റി ആലോചിച്ചപ്പോള്‍
തോന്നിയ കാര്യങ്ങളാണ് ആ വരികളില്‍..
കമന്റിനു നന്ദി.

മന്‍സുര്‍ said...
on 

കുഞുകിനാവേ....

ദുഃഖമില്ലെങ്കില്‍...പിന്നെ അറിവതെങ്ങിനെ നാം
സന്തോഷത്തിന്‍ മാധുര്യം...

നോവുണര്‍ത്തും നിന്നോര്‍മകളില്‍
വരുമൊരു നാള്‍ മധുരംനിറക്കും
ഓര്‍മ്മകള്‍..തുടരുകയീ..മധുരാക്ഷരങ്ങള്‍

നന്‍മകള്‍ നേരുന്നു

JamesBright said...
on 

ശരിയാണു മന്‍സൂറേ..വിഷമചിന്തകള്‍ നമ്മെ
പലപ്പോഴും പച്ചയായ ജീവിതങ്ങളില്‍ കൊണ്ടു ചെന്നെത്തിക്കുന്നു..