ദുഃഖത്തീവണ്ടി

ദുഃഖങ്ങള്‍ സഞ്ചരിച്ചിരുന്ന
തീവണ്ടിയിലെ യാത്ര
എല്ലാവര്‍ക്കും
സൌജന്യമായിരുന്നു!
രക്തത്തിന്റെയും
കണ്ണുനീരിന്റെയും
നിറങ്ങള്‍ എല്ലാ മനുഷ്യരിലും
ഒന്നായിരുന്നതിനാല്‍
ദുഃഖങ്ങളിലടങ്ങിയിരുന്ന
വികാരങ്ങളും
എല്ലാവരിലും
ഒന്നു തന്നെയായിരുന്നു!