നരകത്തിന്റെ അടിയിലെ സ്വര്‍ഗ്ഗം

പണം വെറും
പിണമാണെന്ന്
പറഞ്ഞവനെ
നാട്ടുകാര്‍ പിടികൂടി!
എന്നിട്ട്,
പൊതിരെ തല്ലി!

നരകത്തിന്റെയും
അടിയിലാണ്
സ്വര്‍ഗ്ഗമെന്നു
പറഞ്ഞവനെയവര്‍
തല്ലാതെ
വെറുതെവിട്ടു!

അവനാകട്ടെ
മത നേതാക്കളോടും
രാഷ്ട്രീയക്കാരോടും
സംഘംചേര്‍ന്ന്
ജനത്തെപ്പിടിച്ച്
കുഴികളിലേക്ക് തള്ളി!

Comments :

0 comments to “നരകത്തിന്റെ അടിയിലെ സ്വര്‍ഗ്ഗം”