ചന്തയില്‍ നിന്നും വാങ്ങിയ ചിന്ത

ചിന്തകളെ വില്‍ക്കുന്ന
ചന്തയിലെവിടെയും
വെള്ളം ചേര്‍ത്ത
ജീവിതവും
വില്‍ക്കുവാനായി
വച്ചിരുന്നു!
പുറം മിനുക്കിയ
യോഗ്യതകളും
കപടത മൂടിവച്ച
ആഡംബരങ്ങളും
ചൂടപ്പം പോലെ
വിറ്റഴിഞ്ഞു!
ആത്മാര്‍ദ്ധതയും
ദുഃഖവും പ്രണയവും
ആരും
വാങ്ങിയില്ല!

Comments :

0 comments to “ചന്തയില്‍ നിന്നും വാങ്ങിയ ചിന്ത”