കലികാല എലി

എലികളെല്ലാം ചേര്‍ന്ന് തങ്ങളുടെ നേതാവിനെ തെരഞ്ഞെടുത്തു.
"പൂച്ചയെക്കൊല്ലാന്‍ ശക്തി വേണം. എല്ലാവരും അവരവരുടെ ശരീരത്തില്‍ നിന്നും ഓരോ ഔണ്‍സ് രക്തം അടിയന്തിരമായി ദാനം ചെയ്യുക!"
നേതാവ് അഭ്യര്‍ത്തിച്ചു.
എലികള്‍ അനുസരിച്ചു.
എലിരക്തം സേവിച്ച് നേതാവെലി തടിച്ചു കൊഴുത്തു.
ഭീമാകാരനായിത്തീര്‍ന്ന എലി താമസിയാതെതന്നെ പൂച്ചകളുടെ രാജാവായി!

Comments :

1
കുറ്റ്യാടിക്കാരന്‍ said...
on 

നിരക്ഷരന്‍ വഴിയാണ് ഞാന്‍ താങ്കളുടെ ബ്ലോഗില്‍ എത്തിയത്.

ഈ പോസ്റ്റ് എനിക്ക് വളരെ ഇഷ്ടമായി...