വില്‍ക്കാനുണ്ട്‌ സ്വപ്നങ്ങള്‍

പാതിയുറങ്ങിയ മനസ്സുമായി
സ്വപ്നമരത്തിനു കാവലിരുന്നയാള്‍
മുഴുനിദ്രയിലാണ്ടു പോയി!
പരിഭ്രമിച്ചുണര്‍ന്നു നോക്കുമ്പോള്‍
മരം കളവു പോയിരുന്നില്ല!

"മരമെന്തേ കളവുപോയില്ല?"
വഴിപോക്കനോട് ചോദിച്ചു
"സ്വപ്നങ്ങളിപ്പോള്‍ അധികമല്ലേ..?"
"വില്ക്കാനുണ്ട് സ്വപ്നങ്ങള്‍
ഒന്നെടുത്താല്‍ ഒന്നു വെറുതെ..!"

Comments :

2 comments to “വില്‍ക്കാനുണ്ട്‌ സ്വപ്നങ്ങള്‍”
Kiranz..!! said...
on 

കുഞ്ഞുകിനാവിന്റെ കുഞ്ഞിക്കവിതകള്‍ ഉഷാറാവുന്നുണ്ട്.. അപ്പോത്തിക്കിരി മാഷിനു മലയാളം ബ്ലോഗിലേക്ക് സ്വാഗതം..!!

JamesBright said...
on 

നന്ദി കിരണ്‍സ്.വളരെ സന്തോഷം‌.
വീണ്ടും‌ വരിക.