പറയാതെ പോയ പ്രണയം

നിന്നെയെനിക്കന്തുമാത്രം
ഇഷ്ടമായിരുന്നുവെന്നോ,
നിനക്കു വേണ്ടി
നാളുകളെത്ര ഞാന്‍
കാത്തിരുന്നുവെന്നോ,
ജീവിതത്തിലൊരിക്കലും
നീ അറിഞ്ഞിരുന്നില്ല..!


എനിക്കന്നതു പറയാന്‍
കഴിയാതെ പോയി!
നീയും അതെന്നോട്
എന്തേ പറഞ്ഞില്ല..?
ഇന്നു രാവേറെയായി..!
ഇനി,നമുക്കത് നമ്മുടെ
മനസ്സുകളില്‍ സൂക്ഷിക്കാം!

Comments :

4 comments to “പറയാതെ പോയ പ്രണയം”
വാല്‍മീകി said...
on 

മറക്കുന്നതാണു നല്ലത്.

ഏ.ആര്‍. നജീം said...
on 

ഓരോന്നിന്നും അതിന്റേതായ നേരവും സമയവും ഒക്കെ ഉണ്ട് സുഹൃത്തേ, ഇനി പറഞ്ഞിട്ട് കാര്യമൊല്ല (ചുമ്മ..)
കൊള്ളാട്ടോ, തുടര്‍ന്നും എഴുതുക

JamesBright said...
on 

@വാല്‍മീകി:അതുതന്നെയാണു നല്ലതെന്ന് എനിക്കും തോന്നുന്നു. ഒരു സാങ്കല്‍പ്പികരംഗം ഞാന്‍ ആലോചിച്ചെഴുതിയതാണു കേട്ടോ..!
വായിച്ചതിനുവളരെ അന്ദി.

@ഏ.ആര്‍.നജീം: വളരെ നന്ദി നജീമേ. പറഞ്ഞത് വളരെ ശരിയാണ്.
ഇനി ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല..!
മനസ്സില്‍ വരുന്നതോരോന്ന് എഴുതുന്നുവെന്നേയുള്ളു.
വായിച്ചതിന് വളരെ നന്ദി.

vipin vasudev said...
on 

നന്നായിട്ടുണ്ട്