ആത്മപരിശോധന

രാവിലെ തന്നെ
ഞാനെന്റെ
മനസ്സിന്റെ കൊടി
താഴ്ത്തിക്കെട്ടി.
എന്റെ മനസ്സിന്
ഒരു കൊടിയുടെ
ആവശ്യമുണ്ടോ.?

ഉന്നത മനസ്സുകള്‍
കൊടികള്‍ പാറിക്കുന്നു,
സാഫല്യമടയുന്നു.
എന്റെ കാര്യം
അങ്ങിനെയാണോ?
ഞാനെന്റെ കൊടി
മടക്കുന്നതല്ലേ നല്ലത്..?

സത്യം ഞാന്‍ പറയാം..
എല്ലാ ദിവസവും ഞാന്‍
ചെയ്യുന്നതെല്ലാം
എങ്ങിനെ ശരികളാകും..?
എന്റെ ചെയ്തികള്‍
മറ്റു പല മനുഷ്യര്‍ക്കും
തെറ്റുകളായി തോന്നിക്കൂടേ..?

Comments :

2 comments to “ആത്മപരിശോധന”
Sul | സുല്‍ said...
on 

കൊടിയുള്ളവരെല്ലാം
ശരിചെയ്യണമെന്ന്
ശഠിക്കുന്നത്
ശരിയാണൊ?
ശരിയായിരുന്നെങ്കില്‍
നാടെന്നു നന്നായേനെ :)

-സുല്‍

JamesBright said...
on 

വളരെ ശരിയാണു സുല്‍.
നാടു നന്നാവണമെന്നാണ് എന്റെയും ആഗ്രഹം.