നൊമ്പരക്കൂമ്പാരം

നൊമ്പരങ്ങളുടെ
ഒരു കൂമ്പാരം..!
അയാളതിനെ
നോക്കി ഇരുന്നു.
ഈയിടെ
അതാണയാളുടെ പണി!

രക്തം വാര്‍ന്നു
പോയിരുന്നാ
കണ്ണുകളില്‍ നിന്നും..
മരിച്ച കണ്ണുകള്‍ പോലെ
അവ നിര്‍ജ്ജീവങ്ങളായിരുന്നു!

കടന്നു പോയി
ജീവിതമാ
മുഖത്തില്‍ നിന്നും!
വിളറിയ മുഖം അതാണു
തോന്നിപ്പിച്ചത്!

ജീവിതവും
നൊമ്പരവും
ഏതാണാവോ
ആദ്യം ഉണ്ടായത്..?
അയാള്‍ സ്വയം ചോദിച്ചു!

Comments :

2 comments to “നൊമ്പരക്കൂമ്പാരം”
വാല്‍മീകി said...
on 

നല്ല വരികള്‍.

JamesBright said...
on 

നന്ദി വാല്‍മീകീ