ജനുവരിയും ഡിസംബറും വേണ്ട..!

ഡിസംബര്‍ കഴിഞ്ഞ്
ജനുവരി എന്തിനാണു
വരുന്നത്..?
അതെനിക്കിഷ്ടമല്ല..!

ജനുവരികളൊരിക്കലും
എന്നെ സന്തോഷിപ്പിക്കാറില്ല!
ക്രിസ്തുമസ്സും പുതു വര്‍ഷവും
നമ്മെ കടന്നു പോവുകയല്ലേ..?

നീണ്ട കാത്തിരിപ്പു വേണ്ടേ
അടുത്ത ഡിസംബറിനും
പിന്നെ മറ്റൊരു ജനുവരിക്കും..?
അതാണെനിക്കൊട്ടും ഇഷ്ടമല്ലാത്തത്..!

Comments :

1
നിരക്ഷരന്‍ said...
on 

എനിക്ക് ഡിസംബറും ജനുവരിയുമാണ് ഏറ്റവും ഇഷ്ടം.
:)